മാസ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും തിരുവനന്തപുരത്ത്
Saturday, February 6, 2016 11:36 PM IST
തിരുവനന്തപുരം: മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിക്കുന്ന 35-ാമത് സംസ്ഥാന മാസ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്നു ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ തുടക്കമാകും. രാവിലെ 9.30ന് മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് കോശി സാമുവല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 35 വയസു മുതല്‍ 100 വയസുവരെ പ്രായമുള്ള ആയിരത്തില്‍പ്പരം പുരുഷ, വനിതാ അത്ലറ്റുകള്‍ പങ്കെടുക്കും.


മീറ്റില്‍ പങ്കെടുക്കുന്ന മത്സാരാര്‍ഥികളില്‍ 40 ഓളം പേര്‍ ഏഷ്യന്‍ മീറ്റിലും വേള്‍ഡ് മീറ്റിലും മെഡല്‍ ജേതാക്കളാണ്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന വേള്‍ഡ് മീറ്റില്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ പി.എസ്. ജോണാണ് ഇവര്‍ക്കിടിയിലെ ഒരു മിന്നുംതാരം.

മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി നദാല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കോശി സാമുവലിനെ തെരഞ്ഞെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.