കേരളത്തിനു ജയം
Saturday, February 6, 2016 11:37 PM IST
പുതുച്ചേരി: നാല്പത്തിരണ്ടാമത് ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ്ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ക്കു ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം തമിഴ്നാടിനെ പരാജയപ്പെടുത്തി. സ്കോര്‍: 78-54. ഇതോടെ ലെവല്‍ ഒന്നിലെ ഒന്നാം സ്ഥാനക്കാരായി കേരളം അടുത്ത ഘട്ടത്തിലേക്കു മുന്നേറി. കേരളത്തിനു വേണ്ടി ജറോം പ്രിന്‍സ് 22ഉം ടി.ഡി. യജുര്‍ദാസ് 13 പോയിന്റും നേടി. നേരത്തെ നടന്ന മത്സരത്തില്‍ കേരളം കര്‍ണാടകയെ 48-40നു പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.