ദേശീയ സീനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 14 മുതല്‍
Saturday, February 6, 2016 12:51 AM IST
കൊച്ചി: ദേശീയ കരാട്ടെ സംഘടനയായ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരള കരാട്ടെ അസോസിയേഷന്‍ നടത്തുന്ന ദേശീയ സീനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ് ഈ മാസം 14ന് തുടങ്ങുമെന്നു സംഘാടകര്‍ അറിയിച്ചു. അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ചാമ്പ്യന്‍ഷിപ്. 14ന് രാവിലെ പത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്യും.

കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ആര്‍. ത്യാഗരാജന്‍ അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് കരാട്ടെ ബുള്ളറ്റിന്റെ പ്രകാശനം നിര്‍വഹിക്കും. 1991ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ കരാട്ടെ ചാമ്പ്യഷിപ്പിന് ശേഷം 25 വര്‍ഷം കഴിഞ്ഞാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.