സ്പെഷല്‍ ഒളിമ്പിക്സില്‍ കോട്ടയം സ്പെഷല്‍
സ്പെഷല്‍ ഒളിമ്പിക്സില്‍ കോട്ടയം സ്പെഷല്‍
Sunday, February 7, 2016 11:54 PM IST
തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിഇയില്‍ മൂന്നു ദി വസമായി നടന്ന സ്പെഷല്‍ ഒളി മ്പിക്സ് കേരള സ്റേറ്റ് അത്ലറ്റിക് മീറ്റ്-2016 സമാപിച്ചു. 843 പോയിന്റുകളുമായി കോട്ടയം ജില്ല സ്പെഷല്‍ ഒളിമ്പിക്സ് ജേതാക്കളായി. ആദ്യ ദിനം മുതല്‍ കോട്ടയം ജില്ല നിലനിര്‍ത്തിയ മുന്നേറ്റം ഇന്നലെയും തുട ര്‍ന്നു. 464 പോയിന്റ് നേടി എറണാ കുളവും 453 പോയിന്റു നേടി ആതിഥേയ ജില്ലയായ തിരുവനന്തപുര വും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 400 മീറ്റര്‍ റിലെ, 200 മീറ്റര്‍, 100 മീറ്റര്‍ ഓട്ടം എന്നിവയാ ണ് അവസാനദിനം നടന്നത്.

വ്യാഴാഴ്ച തുടങ്ങിയ സ്പെഷല്‍ ഒളിമ്പിക്സില്‍ 21 ഇനങ്ങളിലായി ആറായിരത്തോളം ഭിന്നശേഷിക്കാരായ കായിക താരങ്ങളാണു പങ്കെടുത്തത്. ഓരോ ഇനത്തിലും ഹയര്‍ എബിലിറ്റി, ലോവര്‍ വിഭാഗങ്ങളും ഉപവിഭാഗങ്ങളും ക്രമീകരിച്ചിരുന്നു. പ്രായവ്യത്യാസത്തിലും കായികതാരങ്ങളെ വേര്‍തിരിച്ചു മത്സരങ്ങള്‍ നടന്നു. പങ്കെടുക്കുന്ന മുഴുവന്‍ ഭിന്നശേഷിക്കാരായ കായിക പ്രതിഭകള്‍ക്കും മെഡലുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയാണു സ്പെഷല്‍ ഒളിമ്പിക്സിന്റെ പ്രധാന ലക്ഷ്യം.

ഇന്നലെ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ ഉദ്ഘാടനം ചെയ്തു. ഇനി മുതല്‍ എല്ലാ വര്‍ഷവും സ്പെഷല്‍ ഒളിമ്പിക്സ് മികച്ച രീതിയല്‍ സംഘടിപ്പിക്കാനുള്ള ആലോചന വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതായി അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയു മായി സഹകരിച്ചു സ്പെഷല്‍ ഒളിമ്പിക്സിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി നടന്ന സ്പെഷല്‍ ഒളിമ്പിക്സിനു മികച്ച സംഘാടനം ഒരുക്കിയ 3000ത്തോളം അധ്യാപകര്‍ക്കും ഏണസ്റ് യംഗ്, എന്‍എസ്എസ്, സായി എന്നിവിടങ്ങളിലെ വോളന്റിയര്‍മാര്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച കോച്ചുകള്‍ക്കുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ആശംസകളും അദ്ദേഹം അറിയിച്ചു. അസോസിയേഷന്‍ ഓഫ് ഇന്റലക്ച്വലി ഡിസേബ്ള്‍ഡ് (എഐഡി) ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ അധ്യക്ഷത വഹിച്ചു.


സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് (എസ്ഒബി) ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സാമൂഹികനീതി ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ഒബി പ്രസിഡന്റ് ഡോ.എം.കെ. ജയരാജ് ആമുഖ പ്രഭാഷണം നടത്തി. എല്‍എന്‍സിപിഇ അഡീഷണല്‍ ഡയറക്ടര്‍ ഡോ.പ്രേജിത്ത് ലാല്‍, ഡോ. ജോസ്ലറ്റ് ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചുപാസ്റില്‍ വിജയികളായ കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കുള്ള ട്രോഫികള്‍ എല്‍എന്‍സിപിഇ ഡയറക്ടര്‍ ഡോ.കെ.ജി. കിഷോര്‍ വിതരണംചെയ്തു.

സ്പെഷല്‍ ഒളിമ്പിക്സ് കേരള അത്ലറ്റിക് മീറ്റില്‍ ജേതാക്കളായ കോട്ടയം ജില്ലയ്ക്കുള്ള എവര്‍ റോളിംഗ് ട്രോഫി വി.എസ്. സെന്തില്‍ സമ്മാനിച്ചു. ജില്ലയെ പ്രതിനിധീകരിച്ചു വിവിധ സ്പെഷല്‍ സ്കൂളുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളികളോടെ ചാമ്പ്യന്‍സ് ട്രോഫി ഏറ്റുവാങ്ങി. എസ്ഒബി വൈസ് പ്രസിഡന്റ് പി. രാജലക്ഷ്മി നന്ദി പറഞ്ഞു.

പോയിന്റ് നില


കോട്ടയം - 843
എറണാകുളം - 464
തിരുവനന്തപുരം - 453
തൃശൂര്‍ - 402
ഇടുക്കി - 236
വയനാട് - 189
കണ്ണൂര്‍ - 181
പത്തനംതിട്ട - 142
കോഴിക്കോട് - 141
കൊല്ലം - 138
പാലക്കാട് - 137
ആലപ്പുഴ - 133
മലപ്പുറം - 115
കാസര്‍ഗോഡ് - 86
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.