ലീസ്റ്റര്‍, സിറ്റിയെ മറിച്ചു
Sunday, February 7, 2016 11:55 PM IST
മാഞ്ചസ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലീസ്റര്‍ സിറ്റിയുടെ കുതിപ്പ് തുടരുന്നു. പോയിന്റ് നിലയില്‍ തലപ്പത്തുണ്ടായിരുന്ന മാഞ്ചസ്റര്‍ സിറ്റിയെ അവര്‍ അട്ടിമറിച്ചു. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ലീസ്റ്ററിന്റെ വിജയം. 3-0നു മുന്നില്‍നിന്ന ശേഷമായിരുന്നു ലീസ്റ്റര്‍ ഒരു ഗോള്‍ വഴങ്ങിയത്. റോബര്‍ട്ട് ഹൂത്തിന്റെ (3,60) ഇരട്ടഗോളാണ് ലീസ്റ്ററിനു തുണയായത്. 48-ാം മിനിറ്റില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ റിയാദ് മഹറേസ് മൂന്നാം ഗോളും നേടി. 87-ാം മിനിറ്റില്‍ സെര്‍ജി അഗ്വേറോയാണ് സിറ്റിയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്. വിജയത്തോടെ ലീസ്റ്റര്‍ ആറു പോയിന്റിന്റെ വ്യത്യാസത്തോടെ സിറ്റിയെ പിന്തള്ളി ഒന്നാമതെത്തി. ലീസ്ററിന് 25 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 47 പോയിന്റാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.