മാസ്റേഴ്സ് അത്ലറ്റിക് മീറ്റിനു കൊടിയിറങ്ങി എറണാകുളം ഓവറോള്‍ ചാമ്പ്യന്മാര്‍
Monday, February 8, 2016 12:37 AM IST
തിരുവനന്തപുരം: മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച 35-ാമത് മാസ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ എറണാകുളം ഓവറോള്‍ ചാമ്പ്യന്മാര്‍. 847 പോയിന്റു കരസ്ഥമാക്കി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ പിന്നിലാക്കിയാണ് എറണാകുളം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. 662 പോയിന്റ് നേടിയ കണ്ണൂരിന് ഇക്കുറി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

പുരുഷ വിഭാഗത്തില്‍ 549 പോയിന്റു നേടി എറണാകുളം ജില്ല ഒന്നാം സ്ഥാനത്തും 332 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തുമെത്തിയപ്പോള്‍, വനിതാ വിഭാഗത്തില്‍ 270 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനക്കാരായി. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

രണ്ടു ദിവസമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ നടന്ന കായിക മത്സരങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടു നടന്ന സമ്മേളനത്തില്‍ കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് ജേതാക്കള്‍ക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരളയുടെ സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി പൊന്നാടയണിയിച്ച് ആദരിച്ചു.


ആരോഗ്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്ന തുകയുടെ ചെറിയൊരംശം ഇത്തരത്തിലുള്ള കായികോദ്യമങ്ങള്‍ക്കായി ചെലവഴിച്ചാല്‍ ആരോഗ്യമുള്ള പൌരന്മാരുടെ നാടായി കേരളത്തെ മാറ്റാനാകുമെന്ന് സമാപന പ്രസംഗത്തില്‍ വിജയന്‍ തോമസ് പറഞ്ഞു. മാസ്റേഴ്സ് അത്ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് കോശി സാമുവല്‍, തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.