ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍: ശാരിക ക്യാപ്റ്റന്‍
ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍: ശാരിക ക്യാപ്റ്റന്‍
Thursday, February 11, 2016 11:34 PM IST
കോട്ടയം: സേലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോളിന്റെ നായികയായി മേവെള്ളൂര്‍ സായ് എക്സ്റന്‍ഷന്‍ സെന്ററിലെ ശാരികയെ തെരഞ്ഞെടുത്തു. ശാരികയ്ക്കൊപ്പം മറ്റു നാലു കുട്ടികളും മേവെള്ളൂരില്‍നിന്ന് കേരള ടീമിലുണ്ട്. ഇ.എസ്.അഞ്ജുമോള്‍, എം.എസ്.അനുജ, പി.വൈ.ലീന, കെ.എം.ശ്രീവിദ്യ, ഒരു റിസര്‍വ് പ്ളേയര്‍ ജൂബി ജോണ്‍ എന്നിവരാണിവര്‍.

കേരള സായ് എക്സ്റന്‍ഷന്‍ സെന്ററിന്റെ വനിതാ ഫുട്ബോളിന്റെ കോച്ച് ജോമോന്‍ ജേക്കബാണ്. കെ.വി.സരിക മടത്തേടം ഹരിജന്‍ കോളനിയിലാണ് താമസിക്കുന്നത്. പിതാവ് ഉപേക്ഷിച്ചുപോയ സരി മാതാവിന്റെ തണലിലാണ്. സ്വന്തമായി വീടുപോലുമില്ല. കോച്ച് ജോമോന്‍ ജേക്കബാണ് പരിശീലനത്തിനുവേണ്ട സഹായം ചെയ്യുന്നത്. ഇതിനു മുന്‍പ് അഞ്ചുതവണ കേരള ടീമില്‍ കളിച്ചിട്ടുണ്ട്. ഒരുപ്രാവശ്യം വനിതകളുടെ സന്തോഷ് ട്രോഫി എന്നറിയപ്പെടുന്ന സീനിയര്‍ വനിതാ നാഷണല്‍ ചാ മ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ഫസ്റ് ഇലവനില്‍ ആസാമില്‍ കളിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.