പാക്കിസ്ഥാനെ അഫ്രീദി നയിക്കും
പാക്കിസ്ഥാനെ അഫ്രീദി നയിക്കും
Thursday, February 11, 2016 11:36 PM IST
കറാച്ചി: പാക്കിസ്ഥാന്‍ ട്വന്റി-20 ലോകകപ്പില്‍ നിന്നു പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിസിബി ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷാഹിദ് അഫ്രീദി നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരായ ഷൊഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും സ്ഥാനംപിടിച്ചിട്ടുണ്ട്. മോശം ഫോം തുടരുന്ന പേസര്‍ ഉമര്‍ ഗുല്‍, ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദിനെയും ഒഴിവാക്കി. ഖുറാന്‍ മന്‍ഷൂര്‍, ഇഫ്തികര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.