ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റു
Saturday, February 13, 2016 11:32 PM IST
ഗോഹട്ടി: സൌത്ത് ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു. മൌലാന തയേബുള്ള സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ബദ്ധവൈരികളായ പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ആദ്യ പകുതിയുടെ അധികസമയത്ത് അവെയ്സുര്‍ റഹ്മാനാണ് പാക്കിസ്ഥാനുവേണ്ടി വിജയഗോള്‍ നേടിയത്.

ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ സൌത്ത് ഏഷ്യന്‍ ഗെയിംസ് ഹോക്കി സ്വര്‍ണം നേടുന്നത്. 2006, 2010 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പ് പാക്കിസ്ഥാന്റെ സ്വര്‍ണനേട്ടം. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.