നരെയ്നും പൊളാര്‍ഡും ലോകകപ്പിനില്ല
Sunday, February 14, 2016 12:58 AM IST
ആന്റിഗ്വ: ഇന്ത്യയില്‍ അടുത്തമാസം എട്ടിന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍നിന്നു കെയ്റണ്‍ പൊളാര്‍ഡും സുനില്‍ നരെയ്നും പിന്മാറി. കരാര്‍ പ്രശ്നത്തില്‍ താരങ്ങള്‍ ബഹിഷ്കരണ ഭീഷണി മുഴക്കുന്നതിനിടെ ഇരു താരങ്ങളുടെയും അഭാവം ടീമിനു കനത്ത തിരിച്ചടിയായി. നിലവിലെ ചാമ്പ്യന്മാരാണ് വിന്‍ഡീസ്. പരിക്കില്‍ നിന്നു മോചിതനായില്ലെന്നു വ്യക്തമാക്കിയാണ് പൊളാര്‍ഡ് മാറിനില്‍ക്കുന്നത്. പന്തെറിയുന്നതിനിടെ കൈ വളയുന്നതിന്റെ പേരില്‍ വിലക്കു നേരിടുന്ന നരെയ്ന് പ്രശ്നം പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നതാണ് തിരിച്ചടിയായത്.


ഓള്‍റൌണ്ടര്‍ കാര്‍ലോസ് ബ്രാത്വൈറ്റാണ് പൊളാര്‍ഡിന്റെ പകരക്കാരന്‍. അതേസമയം ലോകകപ്പിനുള്ള കരാറില്‍ ഒപ്പിടാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്കു നല്കിയിരിക്കുന്ന അവസാന ദിവസം ഇന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.