യുവി ഇന്നു കളിക്കുമോ?
യുവി ഇന്നു കളിക്കുമോ?
Monday, April 25, 2016 12:23 PM IST
ഹൈദരാബാദ്: കളികൾ മുറുകുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശവും. ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന പൂന സൂപ്പർ ജയന്റ്സ്, ഡേവിഡ് വാർണർ നയിക്കുന്ന ഹൈദരാബാദ് സൺ റൈസേഴ്സിനെ നേരിടും. ലോകകപ്പിനിടെ പരിക്കേറ്റ യുവ്രാജ് സിംഗ് പരിക്കു ഭേദമായ ശേഷം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. അദ്ദേഹം ഇന്നു കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ, തുടർച്ചയായി രണ്ടു മത്സരങ്ങളിൽ വിജയിച്ച ഹൈദരാബാദ് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ടീമിൽ മാറ്റം വരുത്തുന്ന കാര്യത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഡേവിഡ് വാർണറുടെ പ്രസ്താവന യുവിക്ക് ശുഭസൂചനയല്ല നൽകുന്നത്. അതുപോലെ ആശിഷ് നെഹ്റയും ഇന്നു കളിക്കുന്ന കാര്യം സംശയമാണ്. കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ സൺ റൈസേഴ്സിനായി. അഞ്ചു മത്സരം കളിച്ച പൂന രണ്ടു കളികളിൽ മാത്രമാണു ജയിച്ചത്. ഇന്ന് ധോണിക്കും കൂട്ടർക്കും ജീവന്മരണ പോരാട്ടമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.