റയൽ സിറ്റിയിൽ
റയൽ സിറ്റിയിൽ
Monday, April 25, 2016 12:24 PM IST
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കണ്ണുംനട്ട് നാലു ടീമുകൾ മാത്രം. ഇനിയുള്ളത് തീപാറും പോരാട്ടങ്ങൾ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമിഫൈനലിൽ ഇന്ന് സ്പെയിൻ–ഇംഗ്ലണ്ട് പോര്. ആദ്യപാദത്തിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നത് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഇന്ത്യൻ സമയം അർധരാത്രി 12.15നാണ് മത്സരം. ചാമ്പ്യൻസ് ലീഗിൽ പെരുമ നിറഞ്ഞ റയലും സെമിയിൽ ആദ്യമായി കടന്ന സിറ്റിയും നേർക്കുനേർ വരുമ്പോൾ മത്സരം പുതിയ ചരിത്രമാകും. സിറ്റിയുടെ ഗ്രൗണ്ട് എത്തിഹാദ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനാൽ അല്പം മുൻതൂക്കം മാനുവൽ പെല്ലിഗ്രിനിയുടെ സിറ്റിക്കുണ്ടെങ്കിലും യൂറോപ്പിലെ തങ്ങളുടെ പേരിനൊത്ത പ്രകടനം നടത്താൻ സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന റയലിനാകും.

റയലും സിറ്റിയും ആകെ മൂന്നു പ്രാവശ്യമാണ് പരസ്പരം പോരാടിയത്. ഇതിൽ രണ്ടെണ്ണത്തിൽ റയൽ ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി. ചാ മ്പ്യൻസ് ലീഗിൽ സിറ്റിയും റയലും 2012–13 ചാമ്പ്യൻസ് ലീഗ് സീസണിൽ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ രണ്ടു പാദങ്ങളിലുമായി റയലിനായിരുന്നു ജയം. സാന്റിയാഗോ ബർണേബുവിൽ നടന്ന ആദ്യ പാദത്തിൽ റയൽ 3–2നു ജയിച്ചപ്പോൾ എത്തിഹാദ് സ്റ്റേഡിയത്തിൽ 1–1ന് സമനിലയാകുകയായിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ഏറ്റുമുട്ടിയപ്പോൾ റയൽ 4–1ന്റെ വൻ ജയം സ്വന്തമാക്കിയിരുന്നു.

സെമിയിൽ ആദ്യമായി കളിക്കുന്ന സിറ്റിയും 27–ാം സെമിയിൽ ഇറങ്ങുന്ന റയലും ആദ്യപാദം ജയത്തോടെ തുടങ്ങി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്. യൂറോപ്പിന്റെ പ്രധാന കിരീടമായ ചാമ്പ്യൻസ് ലീഗ് ട്രോഫി പത്ത് പ്രാവശ്യം റയൽ സ്വന്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ ടീമിനൊപ്പം എത്തിയിട്ടുണ്ടെങ്കിലും കളിക്കുമെന്നുറപ്പില്ല. പ്രീമിയർ ലീഗിൽ തുടർച്ചയായി ഗോൾ നേടിക്കൊണ്ടിരിക്കുന്ന സെർജിയോ അഗ്വേറോയിലാണ് സിറ്റിയുടെ സ്വപ്നങ്ങൾ. ബെൻസേമയും കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.

ഇവരില്ലെങ്കിലും ഗോളടിക്കാനും ജയിപ്പിക്കാനും റയലിനു വേറെ ആൾക്കാരുണ്ടെന്ന് സ്പാനിഷ് ലീഗിലെ കഴിഞ്ഞ കളി തെളിയിക്കുകയും ചെയ്തു.

ഗാരത് ബെയ്ൽ ഇരട്ട ഗോളും ലൂകാസ് വാസ്ക്വസിന്റെ ഗോളുമാണ് വയ്യക്കാനോയ്ക്കെതിരെ റയലിനു തകർപ്പൻ ജയമൊരുക്കിയത്. വയ്യക്കാനോയോടു രണ്ടു ഗോളിനു പിന്നിൽനിന്നശേഷം മൂന്നു ഗോളടിച്ചു ജയിച്ചതിന്റെ ആത്മവിശ്വാസം റയലിനുണ്ട്. ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറർ റൊണാൾഡോയ്ക്കും ബെയ്ലിനുമൊപ്പം കരിം ബെൻസമയും മികച്ച ഫോമിലാണെന്ന കാര്യം സ്പാനിഷ് ക്ലബ്ബിനു മുൻതൂക്കം നൽകുന്നു. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ റൊണാൾഡോ 16 ഗോളാണ് നേടിയത്.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ26ലെൃഴശീബമഴൗലൃീ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സിറ്റിയെ നേരിടാൻ പോകും മുമ്പ് നേടിയ തുടർച്ചയായ അഞ്ച് വിജയങ്ങൾ സിദാന്റെ ടീമിനെ കൂടുതൽ കരുത്തരാക്കിയിരിക്കുകയാണ്. വൂൾഫ്സ്ബർഗിനെതിരെ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദം തോറ്റ് റയൽ, റൊണാൾഡോയുടെ ഹാട്രിക് മികവിൽ രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ ജർമൻ ക്ലബ്ബിനെ തകർത്തു. ആ കളിയിൽ റൊണാൾഡോ തന്റെ മികവ് വെളിപ്പെടുത്തിയതാണ്. ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചുകൂട്ടുന്ന റൊണാൾഡോയെ മാറ്റി നിർത്തി സിദാൻ ടീമിനെ ഇറക്കുമോ എന്ന കാര്യം സംശയമാണ്. പോർച്ചുഗീസ് താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സിദാൻ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനും പിന്നിൽ നിൽക്കുന്ന റയൽ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ എ ഗ്രൂപ്പ് അംഗമായിരുന്ന റയൽ ഒരു കളി പോലും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുന്നേറിയത്.

പ്രീമിയർ ലീഗിൽ ലീസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ എന്നിവർക്കു പിന്നിൽ മൂന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് സ്വന്തം കാണികളുടെ മുന്നിലെത്തുന്നത്. അഗ്വേറോയുടെ മികവിനും പുറമേ കെവിൻ ഡി ബ്രുയിനും ഒപ്പമുള്ള പെല്ലിഗ്രിനു ടീമിനു കരുത്തു പകരുന്നു. ഡി ബ്രുയിന്റെ ഗോളിലായിരുന്നു സിറ്റി ക്വാർട്ടർ ഫൈനലിൽ പാരി സാൻ ഷെർമയിനെ തകർത്തത്. റയലിനെ നേരിടുന്നതിനു മുമ്പു പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ സ്റ്റോക് സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനു തകർത്ത പെല്ലിഗ്രിനിയുടെ ടീം തങ്ങളും ഒരുങ്ങിയാണെന്ന് തെളിയിച്ചു. 2009–10 സീസണിൽ റയലിന്റെ പരിശീലകനായിരുന്നു പെല്ലിഗ്രിനി. പല കാരണങ്ങളെ തുടർന്ന് പെല്ലിഗ്രിനിയെ റയൽ ഒരു സീസണുശേഷം ക്ലബ്ബ് വിടുകയായിരുന്നു.


റയലിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്നും അവരോട് പകരം വീട്ടണമെന്ന ആഗ്രഹം തനിക്കില്ലെന്നും പെല്ലിഗ്രിനി പറഞ്ഞു. ഈ സീസണോടെ സിറ്റിയുടെ പരിശീലക കുപ്പായം ഊരുന്ന പെല്ലിഗ്രിനിയെ യൂറോപ്പിലെ ഏറ്റവും വലിയ കിരീടത്തോടെ യാത്രയാക്കാനാകും സിറ്റി ഒരുങ്ങുന്നത്.

യായ ടുറെ ഇല്ലാത്തത് സിറ്റിയുടെ മധ്യനിരയിലും ഒപ്പം മുന്നേറ്റത്തിലും ബാധിക്കും. എന്നാൽ നായകൻ വിൻസന്റ് കോംപാനി തിരിച്ചെത്തുന്നത് ടീമിന്റെ പ്രകടനത്തെ അടിമുടി മാറ്റും. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ഡിയിൽ രണ്ടു കളി തോറ്റെങ്കിലും ഒന്നാം സ്‌ഥാനക്കാരായാണ് സിറ്റി പ്രീക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ ഡൈനാമോ കീവിനെതിരെ കീവിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയം നേടിയ സിറ്റിക്ക് സ്വന്തം നാട്ടിലെ രണ്ടാം പാദത്തിൽ വല കുലുക്കാനായില്ല. ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ പിഎസ്ജിയായിരുന്നു എതിരാളികൾ. ആദ്യ പാദം പാരീസിലും എവേ ഗ്രൗണ്ടിൽ സിറ്റി ഒരിക്കൽക്കൂടി മികവ് തുടർന്നപ്പോൾ മത്സരം 2–2ന് സമനിലയായി. രണ്ടാം പാദത്തിൽ ജയമോ ഗോൾരഹിത സമനിലയോ മതിയായിരുന്ന സിറ്റി ജയത്തോടെ തന്നെ ആദ്യ സെമിയിൽ എത്തുകയും ചെയ്തു.

ഇരുടീമും മികച്ച ഫോമിൽ. പ്രതിരോധവും പാറപോലെ ഉറച്ചത്. ഒരു ഗോളുപോലും വാങ്ങാതിരിക്കാനാണ് റയലിന്റെയും സിറ്റിയുടെയും ശ്രമം. രണ്ടാംപാദം സ്വന്തം ഗ്രൗണ്ടിൽ നടക്കുന്നതുകൊണ്ട് ലീഡോടെ മുന്നോട്ടു പോകാനായിരിക്കും റയൽ കളത്തിലെത്തുക. റയലിന്റെ വലകുലുക്കി അവരുടെ നാട്ടിലെ രണ്ടാം പാദത്തിൽ കൂടുതൽ ആത്മവിശ്വാസത്തിൽ കളിക്കുകയാണ് സിറ്റിയും ലക്ഷ്യമാക്കുന്നത്.

ഇതൊരു വളരെ പ്രധാനപ്പെട്ട മത്സരമാണ് കളിക്കാർക്കു മാത്രമല്ല ആരാധകർക്കുമെന്ന് സിറ്റി മധ്യനിരതാരം ഫെർണാണ്ടോ പറഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ഇന്നത്തേതെന്നും ബ്രസീലിയൻ താരം പറഞ്ഞു.

റയൽ എന്നു പറയുന്നത് റൊണാൾഡോ മാത്രമല്ല, അതിൽ ലൂകാസ് വാസ്ക്വസ്, ലൂക്ക മൊഡ്രിച്ച്, ഇസ്കോ, പെപെ.. എന്നിവരുമുണ്ട്. ടീമിലെ എല്ലാവരും തന്നെ മികച്ച കളിക്കാരാണ്. അവർ അപകടകാരികളാകാൻ മിടുക്കരുമാണ് ഫെർണാണ്ടോ പറഞ്ഞു.

<ആ>വന്ന വഴി

<ആ>മാഞ്ചസ്റ്റർ സിറ്റി പ്രാഥമിക റൗണ്ട്

മാൻ. സിറ്റി 1– യുവന്റസ് 2
മോൺചെൻഗ്ലഡ്ബാഷ് 1– മാൻ. സിറ്റി 2
മാൻ. സിറ്റി 2– സെവിയ്യ 1
സെവിയ്യ 1– മാൻ. സിറ്റി 3
യുവന്റസ് 1– മാൻ. സിറ്റി 0
മാൻ. സിറ്റി 4– മോൺചെൻഗ്ലഡ്ബാഷ് 2

പ്രീക്വാർട്ടർ ഫൈനൽ

ഡൈനാമോ കീവ് 1– മാൻ. സിറ്റി 3
മാൻ. സിറ്റി 0– ഡൈനാമോ 0
രണ്ടു പാദങ്ങളിലുമായി
മാഞ്ചസ്റ്റർ സിറ്റി 3–1ന് ജയിച്ചു
ക്വാർട്ടർ ഫൈനൽ
പിഎസ്ജി 2– മാൻ. സിറ്റി 2
മാൻ. സിറ്റി 1– പിഎസ്ജി 0
രണ്ടു പാദങ്ങളിലുമായി മാഞ്ചസ്റ്റർ സിറ്റി
3–2ന് ജയിച്ചു

<ആ>റയൽ മാഡ്രിഡ് പ്രാഥമിക റൗണ്ട്



റയൽ 4, ഷാക്‌തർ 0
മാൽമോ 0, റയൽ 2
പിഎസ്ജി 0, റയൽ 0
റയൽ 1, പിഎസ്ജി 0
ഷാക്‌തർ 3, റയൽ 4
റയൽ 8– മാൽമോ 0

പ്രീക്വാർട്ടർ

റോമ 0, റയൽ 2
റയൽ 2, റോമ 0
രണ്ടു പാദങ്ങളിലുമായി റയൽ
4–0ന് ജയിച്ചു
ക്വാർട്ടർ ഫൈനൽ
വൂൾഫ്സ്ബർഗ് 2, റയൽ 0
റയൽ 3, വൂൾഫ്സ്ബർഗ് 0
രണ്ടു പാദങ്ങളിലുമായി റയൽ 3–2ന് ജയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.