മുംബൈക്കു മൂന്നാം ജയം
മുംബൈക്കു മൂന്നാം ജയം
Monday, April 25, 2016 12:24 PM IST
ചണ്ഡിഗഡ്: ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാര്യമായി പൊരുതാതെ കിംഗ്സ് ഇലവൻ പഞ്ചാബ് 25 റൺസിനു കീഴടങ്ങി. സ്കോർ: മുംബൈ ഇന്ത്യൻസ്– 20 ഓവറിൽ ആറിന് 189., കിംഗ്സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ ഏഴിന് 167.

അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേലിന്റെയും അമ്പാട്ടി റായുഡുവിന്റെയും പ്രകടനമാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പാർഥിവ് 58 പന്തിൽനിന്ന് 81 റൺസ് നേടിയപ്പോൾ റായുഡു 37 പന്തിൽനിന്ന് 65 റൺസ് അടിച്ചുകൂട്ടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തു. 13 പന്തിൽനിന്ന് 24 റൺസ് നേടിയ ജോസ് ബട്ലറും മുംബൈ ഇന്ത്യൻസ് സ്കോർ ഉയർത്തുന്നതിലേക്കു സംഭാവന നൽകി. മുംബൈയുടെ മൂന്നാം വിജയമാണിത്. റണ്ണൊന്നുമെടുക്കാതെ രോഹിതിനെ മുംബൈക്കു നഷ്‌ടമായിരുന്നു.

നേരത്തെ, ടോസ് നേടിയ കിംഗ്സ് ഇലവൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കുംമുമ്പ് നായകൻ രോഹിത് ശർമ (0) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ പാർഥിവ് പട്ടേലും റായുഡുവും ചേർന്ന് മുംബൈയെ കരകയറ്റി. ഇതിനിടെ റായുഡു ഐപിഎലിൽ 3,000 റൺസ് എന്ന നേട്ടവും പിന്നിട്ടു.

കിംഗ്സ് ഇലവനായി മോഹിത് ശർമ മൂന്നു വിക്കറ്റും സന്ദീപ് ശർമ, മിച്ചൽ ജോൺസൺ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനു വേണ്ടി ഷോൺ മാർഷും (45) ഗ്ലെൻ മാക് സ് വെലും(56) മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈക്കു വേണ്ടി ബുംറ മൂന്നും മക്്ക്ലനേഗൻ, ടി സൗത്തി എന്നിവർ രണ്ടും വിക്കറ്റുകൾ നേടി.

<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

കോൽക്കത്ത 5–4–1–0–8
ഗുജറാത്ത് ലയൺസ് 5–4–1–0–8
ഡൽഹി 4–3–1–0–6
ഹൈദരാബാദ് 5–3–2–0–6
മുംബൈ 7–3–4–0–6
ബാംഗളൂർ 5–2–3–0–4
പൂന 5–1–4–0–2
പഞ്ചാബ് 6–1–5–0–2

ടോപ് 5 ബാറ്റ്സ്മാൻ

(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി5–367–100*
വാർണർ 5–294–90*
ഡിവില്യേഴ്സ്5–269–83
ഗൗതം ഗംഭീർ 5–237–90*
രോഹിത് ശർമ 6–230–84*

ടോപ് 5 ബൗളർ

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗൻ 7–11–4/21
ഭുവനേശ്വർ കുമാർ5–8–4/29
ബുംറ7–8–3/26
അമിത് മിശ്ര 4–7–4/11
മുസ്താഫിസുർ5–7–2/9
മുരുഗൻ അശ്വിൻ 5–7–3/36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.