ഇന്ത്യൻ വംശജൻ റിയോയിൽ ഓസ്ട്രേലിയയ്ക്കായി ഗുസ്തി പിടിക്കും
Tuesday, April 26, 2016 12:20 PM IST
സിഡ്നി: ഇന്ത്യൻ വംശജനായ ഗുസ്തി താരം റിയോ ഒളിമ്പിക്സിൽ ഓസ്ട്രേലിയയുടെ കുപ്പായമണിയും. അൾജീരിയയിൽ നടന്ന ആഫ്രിക്കൻ ഓഷ്യാനിയ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിലെ മികച്ച പ്രകടനമാണ് വിനോദ് കുമാർ ദാഹിയ എന്ന ഇന്ത്യൻ വംശജന് ഓസ്ട്രേലിയൻ ഗുസ്തി ടീമിൽ ഇടം നേടിയത്. 2010 ലാണ് വിനോദിന്റെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ വിനോദ് നിരവധി ദേശീയ മത്സരങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഗ്രീക്കോ റോമൻ സ്റ്റൈലിൽ 66 കിലോഗ്രാം വിഭാഗത്തിലാണ് ഹരിയാനക്കാരനായ വിനോദ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വർഷമാണ് വിനോദിന് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.