തിയറ്ററിൽ അടി; പാക് ക്രിക്കറ്റിൽ വീണ്ടും വിവാദം
Tuesday, April 26, 2016 12:20 PM IST
കറാച്ചി: പൊതുസ്‌ഥലത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അഞ്ച് പാക്കിസ്‌ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരേ അന്വേഷണം. കറാച്ചിയിലെ ഒരു നാടക തിയറ്റിൽ നടന്ന നൃത്ത പരിപാടിക്കിടെയാണ് പാക് താരങ്ങൾ കാണികളുമായി അടികൂടിയതാണ് പുതിയ പ്രശ്നം.

ഉമർ അക്മൽ, മുഹമ്മദ് നവാസ്, ബിലാവൽ ഭാട്ടി, ഓവൈസ് സിയ, ഷാഹിദ് യൂസഫ് എന്നിവർക്കെതിരേയാണ് അന്വേഷണം. നൃത്ത പരിപാടി അവസാനിച്ച ശേഷം ഗായികയോട് ഒരു ഗാനം വീണ്ടും പാടാൻ ഉമർ അക്മൽ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ എതിർത്ത കലാകാരൻമാരോടും മറ്റു കാഴ്ചക്കാരോടും താരങ്ങൾ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. നേരത്തേയും ഉമർ അക്മലിനെതിരേ മോശം പെരുമാറ്റത്തിനു പരാതി ലഭിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരം കളിക്കാനെത്തിയ അക്മൽ നിയമവിരുദ്ധമായ പാർട്ടിയിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിനു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നതും വിവാദമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.