കാളക്കൂറ്റന്മാർക്കെതിരേ ബയേൺ പോരാളികൾ
കാളക്കൂറ്റന്മാർക്കെതിരേ ബയേൺ പോരാളികൾ
Tuesday, April 26, 2016 12:20 PM IST
മാഡ്രിഡ്: കാളപ്പോരിന്റെ നാട്ടിൽ ക്ലബ്ബ് ഫുട്ബോളിലെ രണ്ടു വൻശക്‌തികൾ, ബയേൺ മ്യൂണിക്കും അത്ലറ്റിക്കോ മാഡ്രിഡും, നേർക്കുനേർ വരുന്നു. ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമിയിലെ ആദ്യപാദം അത്ലറ്റിക്കോയുടെ തട്ടകത്തിലാണ്. ഇന്ത്യൻ സമയം രാത്രി 12.15 ടെൻ സ്പോർട്സ് ചാനലുകളിൽ കളിവിരുന്ന് ആസ്വദിക്കാം.

അതേ, അത്ലറ്റിക്കോയുടെ ആരാധകർ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. എന്തുകൊണ്ടായിക്കൂടാ? ക്ലബ്ബ് ഫുട്ബോളിലെ അജയ്യരായ ബാഴ്സലോണയെ കെട്ടുകെട്ടിച്ചല്ലേ ടീമിന്റെ വരവ്. ഇരുപാദത്തിലുമായി ന്യൂകാമ്പുകാരെ 3–2ന് മറികടന്നപ്പോൾ മുതൽ ബെറ്റുകാരുടെ പ്രിയ ടീമായി അത്ലറ്റിക്കോ മാറി.

ചില റിക്കാർഡുകളിലാണ് ആതിഥേയരുടെ പ്രതീക്ഷയത്രയും. സ്വന്തം മണ്ണിൽ അവസാനം കളിച്ച 15ൽ 13ലും ഗോൾ വാങ്ങിക്കാതെയാണ് ടീമിന്റെ ജൈത്രയാത്ര.

ഗോൾകീപ്പർ ജാൻ ഒബ്ളാക്കിന്റെ ചോരാത്ത കൈകൾ മാത്രമല്ല പ്രതിരോധഭടന്മാരുടെ മതിൽക്കെട്ടും ശക്‌തമാണ്. ബയേൺ താരം റോബർട്ട് ലെവൻഡെസ്കി ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ‘ലാലിഗയിലെ മികച്ച പ്രതിരോധമാണ് അത്ലറ്റിക്കോയുടേതെന്നതിൽ സംശയമില്ല. സ്ട്രൈക്കറെന്നനിലയിൽ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്– പോളണ്ടുകാരൻ പറഞ്ഞു.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ27ളലൃിമറീബേീൃലെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സ്പാനിഷ് നിരയിലെ അപകടകാരി ഫെർണാണ്ടോ ടോറസാണ്. സീസണിന്റെ തുടക്കത്തിൽ കാര്യമായ ചലനം സൃഷ്‌ടിക്കാനായില്ലെങ്കിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ ഉയരക്കാരന്. അവസാനം കളിച്ച ആറിൽ അഞ്ചുതവണ എതിർവല കുലുക്കിയശേഷമാണ് ടോറസ് കളംവിട്ടത്. ഇന്നു രാത്രിയിലും ടോറസിന്റെ കാലുകളെയാകും അത്ലറ്റിക്കോ ഗോളടിക്കാൻ ആശ്രയിക്കുക. കോക്കേയാണ് പലപ്പോഴും ടോറസിലേക്കു പന്തെത്തിക്കുന്നത്. അതിനാൽ ബയേൺ പ്രതിരോധം ലക്ഷ്യമിടുന്നത് കോക്കേയെ പിടിച്ചുകെട്ടാനാകും. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനാണ് അത്ലറ്റിക്കോ നിരയിലെ മറ്റൊരു അപകടകാരി.


കണക്കിലും സീസണിലെ പ്രകടനത്തിലും ബയേണിന് തന്നെയാണ് നേരിയ മുൻതൂക്കം. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ടീം ഇതുവരെ നേടിയത് 28 ഗോളുകൾ. മറ്റേതു ടീമുകളേക്കാളും ഒരുപാട് മുന്നിൽ. ഏഴു വർഷത്തിനിടെയിലേ ആറാം സെമിയാണ് ബയേൺ കളിക്കാനിറങ്ങുന്നത്. അവസാനം കളിച്ച മൂന്നു ബുണ്ടേഴ്സ ലീഗ് മത്സരങ്ങളിലും എതിരാളികളെ വലകുലുക്കാൻ അനുവദിച്ചിട്ടില്ല ടീം.

പുലികളായ ജെറോം ബോട്ടെങ്, ആര്യൻ റോബൻ എന്നിവരുടെ അസാന്നിധ്യം ടീമിനെ ബാധിച്ചേക്കില്ലെന്നാണ് പരിശീലകൻ ഗാർഡിയോള പറയുന്നത്.

<ആ>സാധ്യത ടീം

അത്ലറ്റിക്കോ മാഡ്രിഡ്: ജാൻ ഒബ്ളാക്ക്, ജുവാൻഫ്രാൻ, സ്റ്റെഫാൻ സാവിക്, ലൂക്കസ് ഹെർണാണ്ടസ്, ഫിലിപ്പി ലൂയിസ്, അഗസ്റ്റോ ഫെർണാണ്ടസ്, ഗാബി, സോൾ നിഗ്വസ്, കോക്കേ.

ബയേൺ മ്യൂണിക്: ന്യൂവർ, ബെർനറ്റ്, അലാബ, മാർട്ടിനസ്, ലാം, വിദാൽ, റിബറി, തിയാഗോ മ്യൂളർ, കോസ്റ്റ, ലെവൻഡോസ്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.