സൈനയും സിന്ധുവും രണ്ടാം റൗണ്ടിൽ
Wednesday, April 27, 2016 12:34 PM IST
വുഹാൻ: ഇന്ത്യയുടെ സൈന നെഹ്വാളും പി.വി. സിന്ധുവും ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ടിൽ കടന്നു. ഇന്തോനേഷ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് അഞ്ചാം സീഡായ സൈന രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ: 21–16, 21–17. ഉന്തോനേഷ്യയുടെതന്നെ മരിയ ഫെബി കുസുമസ്തുതിയെ കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്കോർ: 21–10, 21–13.അതേസമയം, പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് ഒന്നാം റൗണ്ടിൽ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.