ഡുപ്ലസിക്കു പകരം കവാജ
Friday, April 29, 2016 12:23 PM IST
പൂന: ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ കവാജ ഐപിഎലിൽ റൈസിംഗ് പൂന ജയന്റ്സിനായി കളിക്കാനിറങ്ങും. കൈവിരലിനു പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിക്കു പകരക്കാരനായാണു കവാജ എത്തുന്നത്. അദ്ദേഹത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കവാജയുടെ സാന്നിധ്യം ടീമിനു പ്രയോജനം ചെയ്യുമെന്നും പൂനെ പരിശീലകൻ സ്റ്റീഫൻ ഫ്ളമിംഗ് പറഞ്ഞു.

ഓസീസ് ട്വന്റി–20 ലീഗായ ബിഗ് ബാഷിലും ലോകകപ്പ് ട്വന്റി–20യിലും 29–കാരനായ കവാജ മികച്ച ഫോമിലായിരുന്നു. ആറു മത്സരങ്ങളിൽ നാലിലും തോറ്റ എം.എസ്.ധോണിയുടെ പൂന കവാജയുടെ വരവിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.