ഏഷ്യൻ ബാഡ്മിന്റൺ: സൈന സെമിയിൽ
ഏഷ്യൻ ബാഡ്മിന്റൺ: സൈന സെമിയിൽ
Friday, April 29, 2016 12:23 PM IST
വുഹാൻ: ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ കടന്നു. മുൻ ലോകചാമ്പ്യൻ ചൈനയുടെ ഷിസിയാൻ വാംഗിനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയാണ് സൈന അവസാന നാലിൽ എത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21–16, 21–19. കഴിഞ്ഞ രണ്ടു ടൂർണമെന്റുകളിലും ഷിസിയാൻ വാംഗിനോടു പരാജയം രുചിച്ച സൈനയ്ക്കിത് മധുരപ്രതികാരം കൂടിയായി. കഴിഞ്ഞദിവസം നടന്ന ക്വാർട്ടറിൽ ഇന്ത്യയുടെ പി. വി. സിന്ധു തോറ്റു പുറത്തായിരുന്നു. നിലവിൽ സൈന മാത്രമാണ് ടൂർണമെന്റിൽ അവശേഷിക്കുന്ന ഇന്ത്യൻ താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.