ലാസ്റ്റ് ബോളിൽ ഗുജറാത്ത്
ലാസ്റ്റ് ബോളിൽ ഗുജറാത്ത്
Friday, April 29, 2016 12:23 PM IST
പൂന: ധോണിക്കും കൂട്ടർക്കും ജയിക്കാൻ ഭാഗ്യമില്ല. കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും പൂനയ്ക്ക് ഗുജറാത്ത് ലയൺസിന് മുന്നിൽ മൂന്നു വിക്കറ്റിനു തോൽക്കാനായിരുന്നു വിധി. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. സ്കോർ: പൂന സൂപ്പർ ജയന്റ്സ്– 20 ഓവറിൽ മൂന്നിന് 195. ഗുജറാത്ത് ലയൺസ്– 20 ഓവറിൽ ഏഴിന് 196.

ഓസീസ് താരം സ്റ്റീവൻ സ്മിത്തിന്റെ(54 പന്തിൽ 101) ഉജ്വല സെഞ്ചുറിയുടെ മികവിലായിരുന്നു പൂന കൂറ്റൻ സ്കോറിലെത്തിയത്. 45 പന്തിൽ 53 റൺസെടുത്ത അജിങ്ക്യ രഹാനെയും 18 പന്തിൽ 30 റൺസെടുത്ത ധോണിയും പൂനയ്ക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഡ്വെയ്ൻ സ്മിത്തും(37 പന്തിൽ 63) ബ്രണ്ടൻ മക്കല്ലവും(22 പന്തിൽ 43) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റെയ്ന(34) നടത്തിയ മികച്ച ബാറ്റിംഗ് ഗുജറാത്തിനു ജയമൊരുക്കി.


<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില
ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

ഗുജറാത്ത് ലയൺസ് 7–6–1–0–12
കോൽക്കത്ത 6–4–2–0–8
മുംബൈ 8–4–4–0–8
ഡൽഹി 5–3–2–0–6
ഹൈദരാബാദ് 6–3–3–0–6
പൂന 7–2–5–0–4
ബാംഗളൂർ 5–2–3–0–4
പഞ്ചാബ് 6–1–5–0–2

ടോപ് 5 ബാറ്റ്സ്മാൻ

(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി5–367–100*
രോഹിത് ശർമ 8–298–84*
ഗൗതം ഗംഭീർ 6–296–90*
വാർണർ 5–294–90*
രഹാനെ7–276–67

ടോപ് 5 ബൗളർ

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗൻ 8–12–4/21
ഭുവനേശ്വർ കുമാർ6–9–4/29
ബുംറ7–8–3/26
ബ്രാവോ7–8–4/22
അമിത് മിശ്ര 5–7–4/11
മുസ്താഫിസുർ6–7–2/9
മുരുഗൻ അശ്വിൻ 5–7–3/36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.