ബെയ്ലിന്റെ തലയിൽ റയൽ ഭദ്രം
Saturday, April 30, 2016 12:10 PM IST
സോസിദാദ്: സസ്പാനിഷ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും റയൽ മാഡ്രിഡിനു ജയം. ഗാരെത് ബെയ്ലിന്റെ തകർപ്പൻ ഹെഡറിന്റെ പിൻബലത്തിൽ റയൽ സോസിദാദിനെ ഏകപക്ഷീയമായ ഒരു ഗോളിനു റയൽ തകർത്തു. ഇതോടെ കിരീടപ്പോരാട്ടത്തിൽ ബാഴ്സയ്ക്കും അത്ലറ്റിക്കോയ്ക്കും വെല്ലുവിളിയായി റയൽ എത്തി. പോയിന്റ് നിലയിൽ തലപ്പെത്തെത്താനും റയലിനായി. 36 മത്സരങ്ങളിൽനിന്ന് റയലിന് ഇപ്പോൾ 84 പോയിന്റുണ്ട്. 35 കളിയിൽനിന്ന് 82 പോയിന്റുമായി ബാഴ്സലോണയാണു മുന്നിൽ. അത്ലറ്റിക്കോ മാഡ്രിഡിനും ഇതേ പോയിന്റാണുള്ളത്.


മത്സരം സമനിലയിലേക്കു പോകുമെന്ന അവസ്‌ഥയിൽ 80–ാം മിനിറ്റിലാണ് റയലിന്റെ ജയമുറപ്പിച്ച ഗോൾ ബെയ്ൽ നേടിയത്. വാസ്ക്വസിന്റെ തകർപ്പൻ ക്രോസിൽ ബെയ്ലിന്റെ ഹെഡർ വലയിൽ കൃത്യമായി പതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.