തിളക്കം കൂട്ടി ടിന്റു
തിളക്കം കൂട്ടി ടിന്റു
Saturday, April 30, 2016 12:11 PM IST
ന്യൂഡൽഹി: ഒളിമ്പിക് ബർത്ത് ഇതിനോടകം ഉറപ്പിച്ച മലയാളി താരം ടിന്റു ലൂക്കയുടെ സീസണിന്റെ തുടക്കം മികച്ചതായി. ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പൻഷിപ്പിൽ 800 മീറ്ററിൽ കേരളതാരങ്ങളുടെ കുതിപ്പ്. രണ്ടു മിനിറ്റ് 01.84 സെക്കൻഡിൽ 800 മീറ്ററിൽ സ്വർണം നേടിയ ടിന്റു മീറ്റ് റിക്കാർഡ് സ്‌ഥാപിച്ചാണ് ട്രാക്ക് വിട്ടത്. തമിഴ്നാടിന്റെ ഗോമതി മാരിമുത്തു (2:06.45) വെള്ളിയും പശ്ചിമബംഗാളിന്റെ ശില്പ സർക്കാർ (2:06.95) വെങ്കലവും നേടി.

പുരുഷന്മാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസൺ സ്വർണം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ ഹരിയാനയുടെ ലളിത് മാധുരിനെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളിയാണ് ജിൻസൺ സ്വർണത്തിൽ തൊട്ടത്. ഒരു മിനിറ്റ് 47.56 സെക്കൻഡിലാണ് ജിൻസൺ 800 മീറ്റർ പൂർത്തിയാക്കിയത്. ഒരു മിനിറ്റ് 47.90 സെക്കൻഡിൽ ലളിതും മത്സരം തീർത്തു. കേരളത്തിന്റെ തന്നെ സജീഷ് ജോസഫിനാണ് (1:47.96) വെങ്കലം.

പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ പ്രതീക്ഷിച്ച പോലെ രഞ്ജിത് മഹേശ്വരി സ്വർണമണിഞ്ഞെങ്കിലും ഒളിമ്പിക് യോഗ്യത നേടാനായില്ല. കഴിഞ്ഞ തവണത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത രഞ്ജിത് 16.47 മീറ്ററാണ് ഇവിടെ ചാടിയത്. എങ്കിലും സീസണിലെ ആദ്യ പ്രകടനത്തിൽ ഇത് ആത്മവിശ്വാസം പകരുന്നതായി രഞ്ജിത് പറഞ്ഞു. വരുന്ന മീറ്റുകളിൽ മികച്ച പ്രകടനത്തോടെ തനിക്ക് യോഗ്യത സ്വന്തമാക്കാനാകുമെന്ന് രഞ്ജിത് പ്രത്യാശ പ്രകടിപ്പിച്ചു. 16.85 മീറ്ററാണ് ഒളിമ്പിക് യോഗ്യതാ മാർക്ക്.

റെയിൽവേയുടെ അറിവു സെൽവം (16 മീറ്റർ) വെള്ളിയും ഒഎൻജിസിയുടെ അർപീന്ദർ സിംഗ് (15.99) വെങ്കലവും നേടി.

പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിലും മലയാളി താരത്തിനാണ് സ്വർണം. ജിതിൻ പോൾ മീറ്റ് റിക്കാർഡോടെയാണ് സ്വർണം നേടിയത്. സമയം– 49.94 സെക്കൻഡ്. ഉത്തർപ്രദേശിന്റെ ദുർഗേഷ്കുമാർ പാലിനാണു വെള്ളി. പഞ്ചാബിന്റെ ജസ്പ്രീത് സിംഗ് വെങ്കലവും നേടി. 45.40 സെക്കൻഡാണ് ഒളിമ്പിക് യോഗ്യതയ്ക്കുള്ള സമയം.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ01ൃലിഷശവേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
200 മീറ്ററിൽ ഹരിയാനയുടെ ധരംവീർ സ്വർണം സ്വന്തമാക്കി. സമയം– 21.02 സെക്കൻഡ്. ഹരിയാനയുടെ തന്നെ സഞ്ജീത്തിനാണു(21.32) വെള്ളി. നേവിയുടെ വിദ്യാസാഗർ(21.33) വെങ്കലവും നേടി.


വനിതാ വിഭാഗത്തിൽ ഡബിൾസ്വർണം പ്രതീക്ഷിച്ചിറങ്ങിയ ദ്യുതി ചന്ദിനു രണ്ടാം സ്‌ഥാനമാണു ലഭിച്ചത്. ഒറീസയുടെ ശ്രബാനി നന്ദയ്ക്കാണ്(23.39) സ്വർണം. ദ്യുതി രണ്ടാമതും ജ്യോതി മൂന്നാമതുമെത്തി.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ വികാസ് ഗൗഡയുടെ അഭാവത്തിൽ ആവേശം കുറവായിരുന്നു. ഒഎൻജിസിയുടെ കൃപാൽ സിംഗ് (57.76 മീറ്റർ) സ്വർണവും ഹരിയാനയുടെ അർജുൻ (56.78) വെള്ളിയും ഉത്തർപ്രദേശിന്റെ ധരംരാജ് യാദവ് (56.03 മീറ്റർ) വെങ്കലവും നേടി. വികാസ് ഗൗഡ നേരത്തെ ഒളിമ്പിക് ബർത്ത് ഉറപ്പിച്ചിരുന്നു.

ഒളിമ്പിക് ബർത്ത് പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ നീരജ് കുമാറിന് ഹാമർ ത്രോയിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടാനായി. 68.46 മീറ്റർ ദൂരത്തേക്കു ഹാമർ പായിച്ച രാജസ്‌ഥാന്റെ നീരജിന് യോഗ്യതാ മാർക്കായ 77 മീറ്ററിലെത്താനായില്ല. വെള്ളി ഹരിയാനയുടെ സുഖ്ദേവിനും(65.61 മീറ്റർ) വെങ്കലം ഗുർജോഹർ സിംഗിനും(61.83) ആണ്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ01ഷശിെീി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പുരുഷന്മാരുടെ ഹൈജംപിൽ ഒഎൻജിസിയുടെ ജഗദീപ് സിംഗ്(2.11 മീറ്റർ) സ്വർണവും ഉത്തർപ്രദേശിന്റെ റിതേഷ് കുമാർ(2.11) വെള്ളിയും നേടി. 5000 മീറ്ററിനു പിന്നാലെ 10000 മീറ്റർ ഓട്ടത്തിലും തമിഴ്നാടിന്റെ എൽ. ലക്ഷ്മൺ സ്വർണം സ്വന്തമാക്കി. 29 മിനിറ്റ് 57.44 സെക്കൻഡിലാണ് ലക്ഷ്മൺ 10000 മീറ്റർ ഓടിയെത്തിയത്. ഉത്തരാഖണ്ഡിന്റെ നിതേന്ദ്ര സിംഗ് റാവത്തിനാണു വെള്ളി. വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിനാണ് വെള്ളിയും വെങ്കലവും. 3.40 മീറ്റർ ഉയരത്തിൽ പോളിലുയർന്ന കെ.സി. ഡിജ വെള്ളിയും 3.30 മീറ്റർ കണ്ടെത്തിയ സിഞ്ജു പ്രകാശ് വെള്ളിയും നേടി. പഞ്ചാബിന്റെ കുഷ്ബീർ കൗർ (3.50) സ്വർണം സ്വന്തമാക്കി.

മീറ്റിന്റെ താരങ്ങളായി തമിഴ്നാടിന്റെ ആരോക്യ രാജീവും(400 മീറ്റർ) മഹാരാഷ്്ട്രയുടെ ലളിതാ ബാബറും(3000 മീറ്റർ സ്റ്റീപ്പിൾ ചേസ്) തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.