ജൂണിയർ അത്ലറ്റിക്സ് ഇന്നു മുതൽ
Monday, May 2, 2016 12:22 PM IST
ബംഗളൂരു: ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആരംഭിക്കും. 64 അംഗ സംഘത്തെയാണ് കേരളം ഇത്തവണ ബംഗളൂരുവിൽ എത്തിക്കുന്നത്. ഇതിൽ 61 പേർ ഇന്നലത്തന്നെ ബംഗളൂരുവിൽ എത്തി. ഇതിൽ 30 പെൺകുട്ടികളും 31 ആൺകുട്ടികളുമുണ്ട്. ഡോ. വി.സി. അലക്സ് സംഘത്തലവനായ ടീമിനൊപ്പം ഒഫീഷ്യൽസായി പി.പി. പോൾ, സാംപോൾ (പരിശീലകർ), പ്രസന്നകുമാർ, വി.ഒ. ശാന്തി (മാനേജർമാർ) എന്നിവരുമുണ്ട്. ഇതേ വേദിയിലാണ് ഫെഡറേഷൻ കപ്പ് ഫുട്ബോളും നടക്കുന്നത്. ആദ്യദിനമായ ഇന്ന് 11 ഫൈനലുകൾ നടക്കും. ഇതിൽ എട്ടെണ്ണത്തിലും കേരളതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇന്നു നടക്കുന്ന ആൺ, പെൺ വിഭാഗങ്ങളിലെ 5000 ആൺ, പെൺ വിഭാഗങ്ങളിലെ 1500 മീറ്റർ, പെൺകുട്ടികളുടെ ലോംഗ് ജംപ്, ആൺകുട്ടികളുടെ ഹൈജംപ്, ആൺ, പെൺ വിഭാഗങ്ങളിലെ 100 മീറ്റർ എന്നിവയിലാണ് കേരളം മെഡൽ പ്രതീക്ഷിക്കുന്നത്. മീറ്റ് അഞ്ചിനു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.