അക്ഷർ വഴി പഞ്ചാബ്
അക്ഷർ വഴി പഞ്ചാബ്
Monday, May 2, 2016 12:22 PM IST
അക്ഷർ പട്ടേലിന്റെ ഹാട്രിക് മികവിലാണ് ഐപിഎലിലെ ഒന്നാം സ്‌ഥാനക്കാരായ ഗുജറാത്ത് ലയൺസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ജയം നേടിയത്. പുതിയ നായകൻ മുരളി വിജയിക്കു കീഴിലിറങ്ങിയ പഞ്ചാബ് 23 റൺസിന്റെ ജയമാണ് നേടിയത്. പഞ്ചാബ് ഉയർത്തിയ 155 റൺസ് പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹാട്രിക് ഉൾപ്പെടെ നാലു വിക്കറ്റ് നേടിയ അക്്ഷർ പട്ടേലാണ് കളിയിലെ താരം. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്–19.5 ഓവറിൽ 154. ഗുജറാത്ത് ലയൺസ്– 20 ഓവറിൽ ഒമ്പതിന് 131.

നായകൻ മുരളി വിജയുടെ അർധസെഞ്ചുറിയുടെ മികവിലാണു പഞ്ചാബ് ഭേദപ്പെട്ട സ്കോർ നേടിയത്. 41 പന്തിൽ ആറ് ഫോർ അടക്കം 55 റൺസാണ് വിജയ് അടിച്ചുകൂട്ടിയത്. വിജയ് പുറത്തായ ശേഷം ക്രീസിൽ ഒത്തുചേർന്ന ഡേവിഡ് മില്ലറും(31) വൃദ്ധിമാൻ സാഹയും(33) പഞ്ചാബിനെ മുന്നോട് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡ്വെയ്ൻ സ്മിത്തും(18 പന്തിൽ 15) ബ്രണ്ടൻ മക്കല്ലവും(1) കാര്യമായ റൺസെടുക്കാതെ മടങ്ങിയതോടെ ഗുജറാത്ത് തോൽവി മണത്തു. പിന്നീടെത്തിയ നായകൻ സുരേഷ് റെയ്നയും(18) പുറത്തായതോടെ ഗുജറാത്ത് തകർച്ച നേരിട്ടു. ദിനേഷ് കാർത്തിക്(2), ജഡേജ(11), ഡ്വെയ്ൻ ബ്രാവോ(0) എന്നിവർ അഷ്കർ പട്ടേലിന് ഹാട്രിക് സമ്മാനിച്ചു മടങ്ങി. പിന്നീട് ഇഷാൻ കിഷനും(27), ജയിംസ് ഫോക്നറും(32) പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ സ്കോർ എത്തിപ്പിടിക്കാനായില്ല. പഞ്ചാബിനുവേണ്ടി മോഹിത് ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.