ഐപിഎൽ പരിക്കിന്റെ പിടിയിൽ
ഐപിഎൽ പരിക്കിന്റെ പിടിയിൽ
Monday, May 2, 2016 12:22 PM IST
പൂന: ഇന്ത്യൻ പ്രീമിയർ ലീഗ് പാതിവഴിയിലെത്തുമ്പോൾ പ്രമുഖ ടീമുകളിലെ പ്രമുഖതാരങ്ങൾക്കെല്ലാം പരിക്ക്. 11 താരങ്ങളാണ് ഇതുവരെ പരിക്കിന്റെ പിടിയിലായത്. പൂന സൂപ്പർ ജയന്റ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് തുടങ്ങിയ ടീമുകളെയാണ് സൂപ്പർ താരങ്ങളുടെ പരിക്ക് സാരമായി ബാധിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ ക്യാപ്റ്റനും പൂനയുടെ നെടുംതൂണുമായിരുന്ന സ്റ്റീവ് സ്മിത്താണ് ടീമിൽ നിന്ന് ഒടുവിൽ പുറത്തായത്. കൈക്കുഴയ്ക്ക് ഏറ്റ പരിക്കാണ് സ്മിത്തിന് തിരിച്ചടിയായത്. സ്മിത്ത് നാട്ടില്ക്ക്േ മടങ്ങുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ടൂർണമെന്റിനിടെ പരിക്കേറ്റ് ടീമിന് പുറത്തായ നാലാമത്തെ പൂന താരമാണ് സ്മിത്ത്. നേരത്തെ കെവിൻ പീറ്റേഴ്സൺ, ഫാഫ് ഡുപ്ലസിസ്, മിച്ചൽ മാർഷ് എന്നിവർ പരിക്കിനെ തുടർന്ന് പുറത്തായിരുന്നു.

മിച്ചൽ മാർഷിന്റെ സഹോദരൻ ഷോൺ മാർഷും പരിക്കിനെത്തുടർന്ന് ഐപിഎലിനു പുറത്തായി. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഏറ്റവും ഫോമിലുള്ള താരമായിരുന്നു ഷോൺ മാർഷ്. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിലാണ് ഷോൺ മാർഷിനു പുറംവേദന അനുഭവപ്പെട്ടത്. ആറു മത്സരങ്ങളിൽനിന്ന് 159 റൺസ് നേടിയ മാർഷിന്റെ പുറത്താകൽ പഞ്ചാബിനു വലിയ നഷ്‌ടമുണ്ടാക്കും.


മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗ, ലെൻഡൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജോൺ ഹേസ്റ്റിംഗ്സ് ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ സാമുവൽ ബദ്രി, ഡൽഹി ഡെയർഡെവിൾസിന്റെ ജോയൽ പാരീസ് തുടങ്ങിയവരും പരിക്കു മൂലം പിന്മാറിയിരുന്നു. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം യുവ്രാജ് സിംഗ് പരിക്കിനേത്തുടർന്ന് ആദ്യമേ തന്നെ പിന്മാറിയിരുന്നു. എന്നാൽ, പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന യുവി ഇതുവരെ കളിച്ചിട്ടില്ല. രാജ്യത്ത് നിലനിൽക്കുന്ന കഠിനമായ ചൂട് താരങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്‌തമാകുന്നത്. അതുകൊണ്ട് ബിസിസിഐ വളരെ കരുതലോടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.