ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലീസ്റ്റർ സിറ്റിക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലീസ്റ്റർ സിറ്റിക്ക്
Monday, May 2, 2016 9:47 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രമെഴുതി ലീസ്റ്റർ സിറ്റി. ചെൽസി–ടോട്ടനം മത്സരം സമനിലയിൽ പിരിഞ്ഞതോടെ സീസണിൽ ലീസ്റ്റർ കിരീടമുറപ്പിച്ചു. രണ്ടു മത്സരങ്ങൾ ശേഷിക്കെയാണ് ലീസ്റ്റർ കിരീടം നേടിയത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാലും ടോട്ടനത്തിന് ലീസ്റ്ററിനെ മറികടക്കാനാവില്ല. ഇതാദ്യമായാണ് ലീസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടുന്നത്. സീസണിന്റെ തുടക്കത്തിൽ ലീസ്റ്ററിനു കൽപ്പിച്ചിരുന്നത് അയ്യായിരത്തിൽ ഒരു ശതമാനം സാധ്യത മാത്രമാണ്. <യൃ><യൃ> 132 വർഷം പ്രായമുള്ള ക്ലബിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടമാണിത്. ലീഗിൽ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലീസ്റ്ററിനു ലഭിച്ചിരിക്കുന്നത്. 36 കളികളിൽ നിന്ന് ലീസ്റ്റർ 77 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്. 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റു മാത്രമാണ് രണ്ടാം സ്‌ഥാനത്തുള്ള ടോട്ടനത്തിനുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാലും 76 പോയിന്റേ അവർക്കു നേടാനാകൂ. <യൃ><യൃ> ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരം 1–1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ടോട്ടനം–ചെൽസി മത്സരഫലത്തിനായി ലീസ്റ്റർ കാത്തിരുന്നത്. ചെൽസി–ടോട്ടനം മത്സരം 2–2 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. <യൃ><യൃ> വെറും 300 കോടി രൂപയ്ക്കു തട്ടിക്കൂട്ടിയ ടീമുമായി പ്രീമിയർ ലീഗിലിറങ്ങിയ റെനേരിയയുടെ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര താരം യുവാൻ മാട്ടയുടെ പ്രതിഫലം പോലും റെനേരിയയുടെ ടീമിന്റെ വിലയേക്കാൾ കൂടുതലാണ്. ലീസ്റ്റർ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളൊന്നും നേടിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.