റിയോ ഒളിംപിക്സിനുള്ള ദീപശിഖ ബ്രസീലിലെത്തി
റിയോ ഒളിംപിക്സിനുള്ള ദീപശിഖ ബ്രസീലിലെത്തി
Tuesday, May 3, 2016 11:03 PM IST
റിയോ ഡി ഷാനെയ്റോ: റിയോ ഒളിംപിക്സിനുള്ള ദീപശിഖ ബ്രസീലിലെത്തി. ജനീവയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ദീപശിഖ എത്തിച്ചത്. 12,000 ലേറെപ്പേർ ദീപശിഖയുമായി പ്രയാണം നടത്തിയതിനു ശേഷമായിരിക്കും ഒളിംപിക്സ്് വേദിയിൽ ദീപം തെളിയിക്കുക. പ്രസിഡന്റ് ദിൽമ റൂസഫായിരിക്കും ദീപം തെളിയിക്കുകയെന്നാണ് വിവരങ്ങൾ. <യൃ><യൃ>രാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടങ്കിലും ബ്രസീൽ ഒളിംപിക്സിനായി ഒരുങ്ങി എന്നാണ് റിപ്പോർട്ടുകൾ. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് 95 ദിവസങ്ങളിലായി നടക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.