അംല പഞ്ചാബിൽ
അംല പഞ്ചാബിൽ
Wednesday, May 4, 2016 11:58 AM IST
മൊഹാലി: ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയും ഐപിഎലിൽ പാഡണിയുന്നു. കിംഗ്സ് ഇലവൻ പഞ്ചാബാണ് അംലയെ ഐപിഎലിൽ എത്തിക്കുന്നത്. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഷോൺ മാർഷ് പരിക്കേറ്റ് പുറത്തുപോയതോടെയാണ് അംലയ്ക്ക് നറുക്ക് വീണത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നെങ്കിലും ആംലയെ ഐപിഎൽ ടീമുകളാരും സ്വന്തമാക്കാൻ തയാറായിരുന്നില്ല. ഒരു കോടി രൂപ അടിസ്‌ഥാന വിലയുണ്ടായിരുന്ന താരത്തെ കഴിഞ്ഞ ലേലത്തിലും ആർക്കും വേണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.