ഇതു വലിയ ബഹുമതി: സച്ചിൻ
ഇതു വലിയ ബഹുമതി: സച്ചിൻ
Wednesday, May 4, 2016 11:58 AM IST
മുംബൈ: ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗുഡ് വിൽ അംബാസഡറാകാനുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണത്തെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 24 വർഷം ക്രിക്കറ്റിലൂടെ രാജ്യത്തെ കായിക രംഗത്തു നിറഞ്ഞുനിന്ന തനിക്ക് ഇനി ഇതിലൂടെ പുറത്തുനിന്നും കായികരംഗത്തിനു പിന്തുണ നൽകാനാകുമെന്നു കരുതുന്നതായി സച്ചിൻ പറഞ്ഞു. കായികതാരങ്ങൾക്കു പ്രചോദനമാകാനും അവരുടെ ഉന്നമനത്തിനു പ്രവർത്തിക്കാനും സാധിച്ചാൽ അതു വലിയ സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ നാട്ടിൽ വിവിധ കായിക ഇനങ്ങളിൽ അസാമാന്യ പ്രതിഭ തെളിയിക്കാൻ സാധിക്കുന്ന നിരവധി പേരുണ്ട്.


അവർക്കു കൃത്യമായ ബോധവത്കരണവും പരിശീലനവും നൽകിയാൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും.– സച്ചിൻ പറഞ്ഞു. ഇന്ത്യയിലെ ലോകോത്തര കായികതാരങ്ങളെ കാണാനും പരിചയപ്പെടാനുമുള്ള അവസരമായി താൻ ഇതിനെക്കാണുന്നുവെന്നും അവർക്കെല്ലാ ആശംസയും നേരുന്നതായും സച്ചിൻ കൂട്ടിച്ചേർത്തു. ബോളിവുഡ് താരം സൽമാൻ ഖാനും സച്ചിൻ തെണ്ടുൽക്കറുമാണ് ഒളിമ്പിക്സിന്റെ അംബാസഡർമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.