കോൽക്കത്ത തലപ്പത്ത്
കോൽക്കത്ത തലപ്പത്ത്
Wednesday, May 4, 2016 11:58 AM IST
കോൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ ഏഴു റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

49 പന്തിൽ 70 റൺസെടുത്ത റോബിൻ ഉത്തപ്പയും 45 പന്തിൽ 54 റൺസ് നേടിയ നായകൻ ഗൗതം ഗംഭീറും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, യൂസഫ് പഠാനും ആന്ദ്രെ റസലിനും കഴിഞ്ഞ മത്സരത്തിലേ മികവു തുടരാനായില്ല. അതുകൊണ്ടുതന്നെ കൂറ്റൻ സ്കോറിലേക്കെത്താനുള്ള ശ്രമം പാളി.

എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 53 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്‌ടമായെങ്കിലും ഗ്ലെൻ മാക്സ്വെലിന്റെ മികവിൽ പഞ്ചാബ് കരകയറി. 42 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സുമടക്കം 68 റൺസാണ് മാക്സ്വെൽ അടിച്ചുകൂട്ടിയത്. ഏഴു പന്തിൽ 21 റൺസെടുത്ത അക്്ഷർ പട്ടേൽ ടീമിനു പ്രതീക്ഷ നൽകി.


അവസാന ഓവർ വരെ പഞ്ചാബ് ജയിക്കുമെന്ന പ്രതീതയുണ്ടായിരുന്നു. എന്നാൽ, ആന്ദ്രെ റസൽ എറിഞ്ഞ അവസാന ഓവറിൽ മൂന്നു വിക്കറ്റുകൾ നിലംപതിച്ചതോടെ പഞ്ചാബിന്റെ സ്വപ്നം തകർന്നു.

<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

കോൽക്കത്ത 9–6–3–0–12
ഗുജറാത്ത് ലയൺസ് 9–6–3–0–12
ഡൽഹി 7–5–2–0–10
മുംബൈ 9–5–4–0–10
ഹൈദരാബാദ് 7–4–3–0–8
പൂന 8–2–6–0–4
ബാംഗളൂർ 7–2–5–0–4
പഞ്ചാബ് 8–2–6–0–4

ടോപ് 5 ബാറ്റ്സ്മാൻ

(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി7–433–100*
ഗൗതം ഗംഭീർ 9–393–90*
വാർണർ 7–386–92
രോഹിത് ശർമ 9–383–85*
ഡിവില്യേഴ്സ്7–320–83
രഹാനെ7–276–67

ടോപ് 5 ബൗളർ

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

ആന്ദ്രെ റസൽ9–13–4/20
മക്ക്ലനേഗൻ 9–13–4/21
ബുംറ9–11–3/26
മോഹിത് ശർമ8–10–3/23
ഉമേഷ് യാദവ്8–10–3/28
ഭുവനശ്വർ കുമാർ7–10–4/29
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.