ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ സിറ്റി വീണു; കലാശക്കളി മാഡ്രിഡുകാർ തമ്മിൽ
ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ സിറ്റി വീണു; കലാശക്കളി മാഡ്രിഡുകാർ തമ്മിൽ
Wednesday, May 4, 2016 9:13 PM IST
മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ റയൽ മാഡ്രിഡാണ് സിറ്റിയുടെ കിരീട മോഹങ്ങൾ തല്ലിക്കൊഴിച്ചത്. രണ്ടു പാദങ്ങളിലുമായി ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി പരാജയപ്പെട്ടത്. രണ്ടാം പാദത്തിൽ ഫെർനാൺഡോയുടെ സെൽഫ് ഗോളാണ് സിറ്റിയെ വീഴ്ത്തിയത്. ഗരത് ബെയ്ലിന്റെ ക്രോസ് വലയിൽ വീഴാതെ രക്ഷപെടുത്താനുള്ള ഫെർനാൺഡോയുടെ ശ്രമം ഗോളാകുകയായിരുന്നു. <യൃ><യൃ>നേരത്തെ ഒന്നാം പാദ സെമി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. റയൽ 14 –ാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്. റയലും ഫൈനലിൽ കടന്നതോടെ മാഡ്രിഡ് ടീമുകളുടെ കലാശപ്പോരാട്ടമാണ് ചാമ്പ്യൻസ് ലീഗിനെ കാത്തിരിക്കുന്നത്. നേരത്തെ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡും കലാശപ്പോരിന് അർഹത നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.