നെയ്മറും ഓസ്കറും കോപ്പയ്ക്കില്ല
നെയ്മറും ഓസ്കറും കോപ്പയ്ക്കില്ല
Friday, May 6, 2016 12:35 PM IST
റിയോ ഡി ഷാനെറോ: കോപ്പ അമേരിക്ക സെന്റിനറി ഫുട്ബോൾ കപ്പിനുള്ള ബ്രസീലിയൻ ടീമിൽ മുൻനിര താരങ്ങളായ നെയ്മറും ഓസ്കറും കളിക്കില്ല. സൂപ്പർ താരം നെയ്മറെ കോപ്പ അമേരിക്കയിലും ഒളിമ്പിക്സിലും കളിക്കാനായി വിട്ടുതരണമെന്ന പരിശീലകൻ ദുംഗയുടെ അപേക്ഷ അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്സലോണ അനുവദിച്ചില്ല. ഏതെങ്കിലും ഒരു ടൂർണമെന്റിനു മാത്രമേ അദ്ദേഹത്തെ വിട്ടുനൽകാനാവൂ എന്നാണ് ക്ലബ്ബിന്റെ വാദം. ഓഗസ്റ്റിൽ നടക്കുന്ന ഒളിമ്പിക്സിൽ അദ്ദേഹത്തിനു പങ്കെടുക്കാവും. ചെൽസിയുടെ മധ്യനിര താരമാണ് ഓസ്കർ. ഇത്തവണ 23 വയസിൽ താഴെയുള്ള ഏഴുതാരങ്ങളെയാണ് ദുംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.