കേരളം സെമിയിൽ
കേരളം സെമിയിൽ
Friday, May 6, 2016 12:35 PM IST
പുതുച്ചേരി: ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ. ഏകപക്ഷീയമായ മത്സരത്തിൽ 72–46 എന്ന സ്കോറിന് മഹാരാഷ്്ട്രയെയാണ് കേരളം തകർത്തത്. അതേസമയം, കേരളത്തിന്റെ പെൺകുട്ടികൾ സെമി കാണാതെ പുറത്തായി. ക്വാർട്ടറിൽ തമിഴ്നാടിനോട് 36–63 എന്ന സ്കോറിനു ദയനീയമായി കേരളം പരാജയപ്പെടുകയായിരുന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഹാരാഷ്്ട്രയ്ക്കെതിരേ ആധികാരിക പ്രകടനം പുറത്തെടുത്ത കേരളത്തിനു വേണ്ടി 19 പോയിന്റുമായി മുഹമ്മദ് ഷിരാസ് ടോപ് സ്കോററായി. ഹരികൃഷ്ണനും 19 പോയിന്റ് നേടി. പഞ്ചാബിനെ 86–84നു പരാജയപ്പെടുത്തി തമിഴ്നാടും സെമിയിലെത്തിയിട്ടുണ്ട്.


പെൺകുട്ടികളുടെ മറ്റൊരു ക്വാർട്ടറിൽ മഹാരാഷ്്ട്ര ഹരിയാനയെ പരാജയപ്പെടുത്തി സെമിയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.