സൂര്യൻ തിളങ്ങുന്നു: ഗുജറാത്തിനെതിരേ ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം
സൂര്യൻ തിളങ്ങുന്നു: ഗുജറാത്തിനെതിരേ ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം
Friday, May 6, 2016 12:35 PM IST
ഹൈദരാബാദ്: ലോ സ്കോറിംഗ് മത്സരത്തിൽ ഗുജറാത്ത് ലയൺസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയൺസിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. 40 പന്തിൽ ആറു ബൗണ്ടറികളടക്കം 47 റൺസ് നേടിയ ശിഖർ ധവാനാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.

നേരത്തെ 34 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്‌ടപ്പെട്ട ഗുജറാത്തിനെ 42 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സറുമടക്കം 51 റൺസ് നേടി പുറത്താകാതെ നിന്ന ആരോൺ ഫിഞ്ചാണ് കരകയറ്റിയത്. സുരേഷ് റെയ്ന 20ഉം ഡ്വെയ്ൻ ബ്രാവോയും രവീന്ദ്ര ജഡേജയും 18 റൺസ് വീതവും നേടി. രണ്ടു വിക്കറ്റ് വീതം നേടിയ ഭുവനേശ്വർ കുമാറിന്റെയും മുസ്താഫിസുർ റഹ്്മാന്റെയും തകർപ്പൻ ബൗളിംഗാണ് ഗുജറാത്തിനെ തകർത്തത്.


മറുപടി ബാറ്റിംഗിനിറങ്ങിയ സൺ റൈസേഴ്സിന്റെയും തുടക്കം അത്ര മെച്ചമായിരുന്നില്ല. 33 റൺസെടുക്കുന്നതിനിടെ വാർണറെയും(24) വില്യംസണിനെയും അവർക്കു നഷ്‌ടമായി.

ഈ സീസണിൽ ആദ്യമത്സരം കളിക്കുന്ന യുവ് രാജ് സിംഗിനു പക്ഷേ, ശോഭിക്കാനായില്ല. 14 പന്തിൽ അഞ്ചു റൺസ് മാത്രമാണ് യുവിയുടെ സംഭാവന. യുവി പുറത്തായ ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡശിഖർ ധവാനു മികച്ച പിന്തുണ നൽകി. എന്നാൽ, 18 റണ്ഡസെടുത്ത ഹൂഡയെ ബ്രാവോ പുറത്താക്കി. എന്നാൽ, ശിഖർ ധവാന്റെ മികച്ച ഇന്നിംഗ്സ് ഹൈദരാബാദിനു രക്ഷയായി.

ഇന്നത്തെ മത്സരങ്ങൾ

ബാംഗളൂർ– പൂന(വൈകുന്നേരം നാലിന്)
പഞ്ചാബ്– ഡൽഹി (രാത്രി എട്ടിന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.