വിലക്കുവന്നാൽ ഷറപ്പോവ കരിയർ അവസാനിപ്പിക്കും
വിലക്കുവന്നാൽ ഷറപ്പോവ കരിയർ അവസാനിപ്പിക്കും
Thursday, May 19, 2016 11:50 AM IST
ലണ്ടൻ: ഉത്തേജക മരുന്നുപയോഗ പരിശോധനയിൽ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏർപ്പെടുത്തുകയും ചെയ്താൽ അവർ കരിയർ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോർട്ട്. റഷ്യൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഷാമിൽ തർപ്പിഷേവാണ് ഷറപ്പോവയുടെ പിന്മാറ്റത്തെക്കുറിച്ച് സൂചന നൽകിയത്. അന്താരാഷ്്ട്ര ടെന്നീസ് ഫെഡറേഷന്റെ വാദം കേൾക്കൽ ഇപ്പോൾ നടക്കുകയാണ്. തെളിയിക്കപ്പെട്ടാൽ നാലു വർഷം വരെ വിലക്ക് ഷറപ്പോവയ്ക്കു നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിടെയാണ് ഷറപ്പോവ പിടിക്കപ്പെടുന്നത്. നിരോധിത മരുന്നായ മാസിഡോണിയം ഷറപ്പോവ ഉപയോഗിച്ചിരുന്നതായാണ് തെളിഞ്ഞത്. എന്നാൽ, ഈ മരുന്ന് നിരോധിച്ച വിവിരം താൻ അറിഞ്ഞിട്ടില്ലായിരുന്നുവെന്നാണ് ഷറപ്പോവയുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.