ഗുജറാത്ത് പ്ലേ ഓഫിലേക്ക്
ഗുജറാത്ത് പ്ലേ ഓഫിലേക്ക്
Thursday, May 19, 2016 11:50 AM IST
കാൺപുർ: സുരേഷ് റെയ്ന എത്തി. ഗുജറാത്ത് ലയൺസിനു വിജയം. നിർണായകമത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ഗുജറാത്ത് ലയൺസ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത കോല്ഡക്കത്തയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 13.3 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. 36 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സുമടക്കം 53 റൺസ് നേടിയ സുരേഷ് റെയ്നയാണ് ഗുജറാത്തിനു ജയമൊരുക്കിയത്. ആരോൺ ഫിഞ്ച് 26 റൺസെടുത്തു. നേരത്തെ 36 റൺസെടുത്ത യൂസഫ് പഠാൻ മാത്രമാണ് കോൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്. ഗുജറാത്തിനു വേണ്ടി ഡ്വെയ്ൻ സ്മിത്ത് നാലു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.