റിലേ ടീമിനു ദേശീയ റിക്കാർഡ്
റിലേ ടീമിനു ദേശീയ റിക്കാർഡ്
Thursday, May 19, 2016 11:50 AM IST
ബെയ്ജിംഗ്: പതിനെട്ടു വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തിക്കുറിച്ച് ഇന്ത്യയുടെ വനിതാ റിലേ ടീം. ബെയ്ജിംഗിൽ നടന്ന ലോക അത്ലറ്റിക് ചലഞ്ചിൽ 4–100 മീറ്റർ റിലേയിലാണ് ഇന്ത്യൻ താരങ്ങൾ റിക്കാർഡ് മറികടന്നത്. മലയാളി താരം മെർളിൻ ജോസഫ്, ദ്യുതി ചന്ദ്, ശ്രബാനി നന്ദ, എച്ച്. എം. ജ്യോതി എന്നിവരുടെ ടീമാണ് പുതിയ റിക്കാർഡിട്ടത്. എന്നാൽ, മത്സരത്തിൽ നാലാം സ്‌ഥാനത്തെത്താനേ ഇന്ത്യക്കായുള്ളൂ. 44.03 സെക്കൻഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷ, രചിത മിസ്ത്രി, ഇ.ബി. ഷൈല, സരസ്വതി ഡേ എന്നിവരുടെ സംഘം 1998ൽ ജപ്പാനിലെ ഫുക്കുവോക്കയിൽ സ്‌ഥാപിച്ച റിക്കാർഡാണ് ദ്യുതി ചന്ദും സംഘവും മറികടന്നത്. ചൈന ഒന്നാമതും ജപ്പാൻ രണ്ടാമതും ചൈന ബി ടീം മൂന്നാമതുമെത്തി.


<ആ>തയ്വാൻ ഓപ്പൺ അത്ലറ്റിക്സിൽ അങ്കിത് ശർമയ്ക്കു സ്വർണം

തായ്വാൻ ഓപ്പൺ അത്ലറ്റിക്സിൽ മികച്ച പ്രകടനത്തോടെ ലോംഗ് ജംപിൽ ഇന്ത്യയുടെ അങ്കിത് ശർമ സ്വർണം നേടി. 7.67 മീറ്ററാണ് അങ്കിത് കണ്ടെത്തിയ ദൂരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.