യൂറോപ്പയിൽ ഹാട്രിക് സെവിയ്യ
യൂറോപ്പയിൽ ഹാട്രിക് സെവിയ്യ
Thursday, May 19, 2016 11:50 AM IST
ബേസൽ: ആദ്യ 45 മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ, പിന്നീട് 25 മിനിറ്റിൽ ഒന്നിനു പുറകെ ഒന്നായി മൂന്നു ഗോളുകൾ. 3–1ന് ലിവർപൂളിന്റെ നട്ടെല്ല് ഒടിച്ചു സെവിയ്യ യുവേഫ യൂറോപ്പ ലീഗ് ജേതാക്കൾ. തുടർച്ചയായ മൂന്നാം കിരീടത്തോടൊപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയും സ്പാനിഷ് ടീമിന് സ്വന്തം. 35–ാം മിനിറ്റിൽ ഡാനിയേൽ സ്റ്റുറിഡ്ജ് ലിവറിനായി ആദ്യം വലകുലുക്കി. കെവിൻ ഗാമെറിയോ (46), കൊക്കെ (65, 70) എന്നിവരിലൂടെയാണ് സെവിയ്യയുടെ കിരീടം ഉറപ്പിച്ച ഗോളുകൾ.

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം യൂറോപ്പയിൽ മുത്തമിടണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ലിവർ കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ യോർഗൻ ക്ലോപ്പിന്റെ പ്രതീക്ഷയ്ക്കൊത്തു കുട്ടികൾ കളിക്കുകയും ചെയ്തു. സ്റ്റുറിഡ്ജും ആദം ലല്ലാനയുമായിരുന്നു ഇംഗ്ലീഷ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 35–ാം മിനിറ്റിൽ ഫലവും ലഭിച്ചു. സ്റ്റുറിഡ്ജിന്റെ തകർപ്പൻ ഇടംകാലൻ ഗോളിൽ ലിവർപൂൾ 1–0ത്തിനു മുന്നിൽ. കിരീടം ഉറപ്പിച്ചപോലെയായിരുന്നു ലിവർപൂൾ ആദ്യ പകുതി അവസാനിപ്പിച്ചത്.


ലീഡിൽ തൂങ്ങി കിരീടം ഒപ്പിക്കുകയെന്ന തന്ത്രമാണ് രണ്ടാംപകുതിയിൽ ക്ലോപ്പ് സ്വീകരിച്ചത്. ലിവറിന്റെ പതനത്തിനു വഴിയൊരുക്കിയതും ഈ തീരുമാനമാണ്. പ്രതിരോധത്തിലേക്ക് ഇംഗ്ലീഷുകാർ ഉൾവലിഞ്ഞതോടെ സെവിയ്യ കൂടുതൽ ആക്രമണം അഴിച്ചുവിട്ടു. രണ്ടാംപകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ സെവിയ്യ ഒപ്പമെത്തി. മരിയാനോ പെരേരിയയുടെ ക്രോസിൽ ഗമേരിയോയുടെ ഷോട്ട് വലയിൽ സ്കോർ 1–1. 65–ാം മിനിറ്റിലായിരുന്നു കോക്കെയുടെ ആദ്യ ഗോൾ പിറക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.