മേജർ ലീഗിൽ കാകയാണു സമ്പന്നൻ
മേജർ ലീഗിൽ കാകയാണു സമ്പന്നൻ
Friday, May 20, 2016 12:30 PM IST
ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിലെ പ്രതിഫലക്കാര്യത്തിൽ ബ്രസീലിയൻ താരം കാക ഒന്നാമൻ. 7.167 ദശലക്ഷം ഡോളറാണ് കാകയുടെ ഈ വർഷത്തെ പ്രതിഫലം. പ്ലെയേഴ്സ് യൂണിയനാണ് കഴിഞ്ഞ ദിവസം പ്രതിഫലം പുറത്തു വിട്ടത്. തുടർച്ചയായ രണ്ടാം വർഷമാണ് ഒർലാൻഡോ സിറ്റിയുടെ താരമായ കാക ഒന്നാമനാകുന്നത്. ടോറോൻഡയുടെ ഇറ്റാലിയൻ സ്ട്രൈക്കർ സെബാസ്റ്റ്യൻ ജിയോവിൻകോയാണ് രണ്ടാം സ്‌ഥാനത്ത്. 7.115 ദശലക്ഷം ഡോളറാണ് ജിയോവിൻകോയുടെ പ്രതിഫലം. മേജർ ലീഗ് സോക്കറിൽ 3.66 ദശലക്ഷം ഡോളറാണ് 20 ടീമുകൾ പ്രതിഫലമായി നല്കുന്നത്. മേജർ ലീഗ് സോക്കറിന്റെ വെമ്പ്സൈറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് കളിക്കാരുടെ ശരാശരി പ്രതിഫലം 62,500 ഡോളറും, കൂടിയത് 457,500 ഡോളറുമാണ്.


യുഎസ് ദേശീയ ടീം നായകൻ മൈക്കിൾ ബ്രാഡ്ലിയാണ് ആഭ്യന്തര താരങ്ങളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്നത്. മുഴുവൻ ലിസ്റ്റിൽ മൂന്നാം സ്‌ഥാനവും ബ്രാഡ്ലിക്കുണ്ട്. 6.5 ദശലക്ഷം ഡോളറാണ് പ്രതിഫലം. ആറു ദശലക്ഷം ഡോളറാണ് മുൻ ഇംഗ്ലീഷ് താരം ഫ്രാങ്ക് ലംപാർഡിന് ക്ലബ് നല്കുന്നത്.

പരിക്കുമൂലം ലംപാർഡ് സീസണിൽ കളിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.