ലങ്കയ്ക്ക് ഇന്നിംഗ്സ് തോൽവി
ലങ്കയ്ക്ക് ഇന്നിംഗ്സ് തോൽവി
Saturday, May 21, 2016 12:29 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്കു ദയനീയ തോൽവി. ഇന്നിംഗ്സിനും 88 റൺസിനുമാണ് ലങ്കയുടെ അടിയറവ്. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റുകൾ പിഴുത ജയിംസ് ആൻഡേഴ്സനാണ് വിജയശില്പി. 207 റൺസിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വെറും 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

53 റൺസെടുത്ത കുശാൽ മെൻഡിസു മാത്രമാണ് ഇംഗ്ലീഷ് ബൗളിംഗിനെ കുറച്ചെങ്കിലും പ്രതിരോധിക്കാനായുള്ളൂ. സ്കോർ: ഇംഗ്ലണ്ട് 298, ശ്രീലങ്ക 91,119.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.