അർജന്റീനയെ മെസി നയിക്കും; ടെവസിന് ഇടമില്ല
അർജന്റീനയെ മെസി നയിക്കും; ടെവസിന് ഇടമില്ല
Saturday, May 21, 2016 12:29 PM IST
ബുവേനൊസ് ആരീസ്: കോപ്പ അമേരിക്ക ഫുട്ബോളിനുള്ള 23 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസി നയിക്കുന്ന ടീമിൽ വെറ്ററൻ താരം കാർലോസ് ടെവസിനെ ഉൾപ്പെടുത്തിയിട്ടില്ല. യുവന്റസിനായി മികച്ച പ്രകടനം നടത്തിയ സ്ട്രൈക്കർ പൗലോ ദ്യബാലയ്ക്കും മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം പാബ്ലൊ സബലെറ്റയ്ക്കും സ്‌ഥാനമില്ല.

സീസണിൽ നാപ്പോളിക്കായി റിക്കാർഡ് ഗോളുകൾ നേടിയ ഗോൺസാലൊ ഹിഗ്വെയ്ൻ, മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ ആഗ്വേറോ എന്നിവർ മെസിക്കൊപ്പം മുന്നേറ്റനിരയിലുണ്ട്. ഡി ഗ്രൂപ്പിൽ പനാമ, ബൊളീവിയ, നിലവിലുള്ള ചാമ്പ്യന്മാരായ ചിലി എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.


ടീം: ഗോൾ കീപ്പർമാർ: മരിയാനൊ അൻദുഹാർ, നഹ്വേൽ ഗുസ്മൻ, സെർജിയോ റൊമേറോ പ്രതിരോധ നിര: വിക്ടർ കുവെസ്റ്റ, റമിരൊ ഫ്യൂൺസ് മോറി, യൊനാഥൻ മൈദാന, ഗബ്രിയേൽ മെർസാഡൊ, നിക്കൊളാസ് ഒറ്റമെൻഡി, മാർക്കോസ് റോഹോ, ഫക്കുൻഡൊ റൊൻകാഹ്ളിയ മധ്യനിര: എവർ ബനേഗ, ലൂക്കാസ് ബിഗ്ലിയ, അഗസ്റ്റൊ ഫെർണാണ്ടസ്, മത്യാസ് ക്രാനെവിറ്റെർ, എറിക് ലമേല, ഹാവിയർ മസ്കരാനൊ, ഹാവിയർ പാസ്റ്റൊറെ മുന്നേറ്റനിര: സെർജിയോ അഗ്വേറോ, ഏംഗൽ ഡി മരിയ, നിക്കൊളാസ് ഗൈതാൻ, ഗൊൺസാലൊ ഇഗ്വെയ്ൻ, എസെകിയേൽ ലവെസി, ലയണൽ മെസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.