ഫുട്സാൽ: സായിക്കു വിജയം
Sunday, May 22, 2016 12:11 PM IST
കോട്ടയം: ഓൾ കേരള വനിതാ ഫുട്സാൽ ടൂർണമെന്റിൽ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ടീം (സായ്) ബസേലിയോസ് കോട്ടയത്തെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി കിരീടം ചൂടി. ലൂസേഴ്സ് ഫൈനലിൽ വള്ളിക്കുന്ന് മലപ്പുറം ഫുട്ബോൾ ക്ലബ് ആർഎസ്ഐ കൊച്ചിയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തി.

ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായി മലപ്പുറം ടീമിലെ ജൂബി ജോണിനെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഫോർവേഡായി ബസേലിയോസ് ടീമിലെ ഇ.ആർ. രേഷ്മയെ തെരഞ്ഞെടുത്തു. ബെസ്റ്റ് സ്റ്റോപ്പർ ആയി എസ്എഐ ടീമിലെ കെ.എം. ശ്രീവിദ്യയെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ കീപ്പറായി ബസേലിയോസ് ടീമിലെ ആതിര ഗണേഷിനെ തെരഞ്ഞെടുത്തു. അന്താരാഷ്ര്‌ട കായികവേദിയിൽ തരംഗം സൃഷ്‌ടിക്കുന്ന ഫുട്സാൽ എന്ന കളി ഇപ്പോൾ എസ്എഐയുടെ കേരള ഡയറക്ടർ ആയ ഡോ. ജി. കിഷോറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ എല്ലായിടത്തും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.