അനുരാഗ് ഠാക്കുർ ബിസിസിഐ പ്രസിഡന്റ്
അനുരാഗ് ഠാക്കുർ ബിസിസിഐ പ്രസിഡന്റ്
Sunday, May 22, 2016 12:11 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിന് ഇനി യുവമുഖം. ഫിഫ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും സമ്പന്ന കായിക ഭരണസമിതിയായ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ തെരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന പ്രത്യേക പൊതുയോഗത്തിലാണ് ബിസിസിഐയുടെ 34–ാമത് പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ബിസിസിഐയുടെ സീനിയർ വൈസ് പ്രസിഡന്റായ സി.കെ. ഖന്ന ഠാക്കുർ തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചു. ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രസിഡന്റെന്ന റിക്കാർഡ് ഇതോടെ 41കാരനായ അനുരാഗിന് സ്വന്തമായി. 1963ൽ 33–ാം വയസിൽ പ്രസിഡന്റായ ഫത്തേസിംഗ് ഗെയ്ക് വാദാണ് ഏറ്റവും പ്രായം കുറഞ്ഞ ബിസിസിഐ പ്രസിഡന്റ്. മുംബൈയിൽ നടന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിലാണ് അനുരാഗ് ഠാക്കുറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.

ഹിമാചൽ പ്രദേശിലെ ഹാമിർപൂരിൽനിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് ഠാക്കൂർ. മൂന്നുതവണ എംപിയായിരുന്ന ഠാക്കുർ 2008ലാണ് ആദ്യം ലോക്്സഭയിലെത്തുന്നത്.

അനുരാഗ് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്കു മൽസരരംഗത്തുണ്ടായിരുന്നത്. ബിസിസിഐയിലെ കിഴക്കൻ അസോസിയേഷനുകൾ ചേർന്നാണ് അനുരാഗിന്റെ പേര് നിർദേശിച്ചത്. പശ്ചിമബംഗാൾ, ആസാം, ത്രിപുര, ജാർഖണ്ഡ്, ഒഡീഷ, നാഷണൽ ക്രിക്കറ്റ് ക്ലബ്ബ് തുടങ്ങിയ അസോസിയേഷനുകൾ അനുരാഗിന്റെ പേര് നിർദേശിച്ചു. ഇത് മറ്റംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. ബിസിസിഐ നിയമമനുസരിച്ച് ബിസിസിഐയിലെ ആറ് സോണുകളിൽനിന്നുള്ളവർ മാറിമാറിയാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.

സ്‌ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിൻഗാമിയായാണ് ഠാക്കൂർ സ്‌ഥാനമേറ്റത്. ശശാങ്ക് മനോഹർ ഐസിസി അധ്യക്ഷനായതിനാൽ അദ്ദേഹത്തിനു ബിസിസിഐ നേതൃപദവി ഒഴിയേണ്ടിവന്നു. ബിസിസിഐയുടെ പ്രതിനിധിയായി ഇനി അനുരാഗാണ് ഐസിസി യോഗങ്ങളിൽ പങ്കെടുക്കേണ്ടത്. 2017 വരെയാണ് അനുരാഗിന്റെ കാലാവധി. കിഴക്കൻ മേഖലയുടെ പ്രതിനിധിയായി എത്തുന്ന മൂന്നാമത്തെ ബിസിസിഐ പ്രസിഡന്റാണ് അനുരാഗ് ഠാക്കുർ.

കിഴക്കൻമേഖലയിൽനിന്നുള്ള ജഗ്മോഹൻ ഡാൽമിയയുടെ മരണത്തേത്തുടർന്നായിരുന്നു ശശാങ്കിന്റെ സ്‌ഥാനാരോഹണം.

നിലവിൽ ബിസിസിഐ സെക്രട്ടറിയായിരുന്നു ഠാക്കുർ. പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിക്കാൻ ഒരു സംസ്‌ഥാന അസോസിയേഷന്റെ പിന്തുണ മതിയെന്നിരിക്കെ, ആറെണ്ണത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് ഠാക്കുർ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സാന്നിധ്യത്തിലാണ് അനുരാഗ് നാമനിർദേശപത്രിക സമർപ്പിച്ചത്.

അനുരാഗ് പ്രസിഡന്റായപ്പോൾ ഒഴിവുവന്ന സെക്രട്ടറി പദവിയിലേക്കു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബിസിസിനസ് മാഗ്നറ്റുമായ അജയ് ഷിർക്കെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്സിംഗ് ദുംഗാപുരിനു ശേഷം ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം ബിസിസിഐയുടെ തലപ്പത്ത് എത്തുന്നത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം ഹിമാചൽ പ്രദേശിനു വേണ്ടി കളിച്ച അനുരാഗ് ഓൾ റൗണ്ടറാണ്. വലംകൈയൻ ബാറ്റ്സ്മാനായിരുന്ന അനുരാഗ് മികച്ച ഒരു ഓഫ്ബ്രേക് സ്പിന്നർകൂടിയാണ്. ദുംഗാപുർ രാജസ്‌ഥാനുവേണ്ടി 86 ഫ്സ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ മകനാണ് അനുരാഗ്.

<ആ>മികച്ച ഭരണകർത്താവ്

മികച്ച രാഷ്്ട്രീയക്കാരനായും മികച്ച ഭരണകർത്താവായും ഇതിനോടകം കഴിവുതെളിയിച്ച അനുരാഗ് ഠാക്കുറിനു മുന്നിൽ വെല്ലുവിളികൾ നിരവധിയാണ്. എന്നാൽ, അനുരാഗിന്റെ കഴിവിൽ ആർക്കുംതന്നെ സംശയമില്ല. ശരദ്പവാറിന്റെയടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കിയ അനുരാഗിന് എതിർപ്പുകൾ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. എൻ. ശ്രീനിവാസനെപ്പോലെ ഒരു അതിയാകനെ ഒതുക്കാൻ സാധിച്ചയാൾ എന്ന നിലയിൽ അനുരാഗിന് വലിയ പിന്തുണ മറ്റ് സോണുകളിൽനിന്നു ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന ധർമശാലയിലെ സ്റ്റേഡിയനിർണത്തിലും അന്താരാഷ്്ട്ര വേദിയായി ഉയർത്തുന്നതിലും അനുരാഗിന്റെ റോൾ നിർണായകമായിരുന്നു. അതുപോലെ ഹിമാചൽ പ്രദേശിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും നിരവധി ബിസിസിഐ മത്സരങ്ങൾ അവിടെയെത്തിക്കാനും അനുരാഗ് കാരണക്കാരനായി.


ബിസിസിഐയിലെത്തിയ ശേഷം കളിക്കാരുമായും ബിസിസിഐയിലെ മറ്റ് അംഗങ്ങളുമായുമൊക്കെ മികച്ച വ്യക്‌തിബന്ധം സൂക്ഷിക്കുന്ന അനുരാഗിന്റെ ഗുണം പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്. കഴിവുള്ളവരെയും ഫോമിലുള്ളവരെയും ടീമിലെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹർഭജൻ സിംഗ്, യുവ്രാജ് സിംഗ്, ആശിഷ് നെഹ്റ, തുടങ്ങിയവരുടെ മടങ്ങിവരവിന് വഴിയൊരുക്കിയത് അനുരാഗാണ്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്,വിവിഎസ് ലക്ഷ്മൺ എന്നിവരുടെ പരിചയസമ്പത്ത് ഭാവിയിലെ ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കുന്നതിലും മറ്റും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അവരെ ഉപദേശിക സമിതിയിലേക്കു കൊണ്ടുവരാൻ അനുരാഗിനായി.

അതുപോലെ ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലകനാക്കിയതിനു പിന്നിലും അനുരാഗിന്റെ ഇടപെടലായിരുന്നു. ഈ വർഷം നടന്ന ട്വന്റി–20 ലോകകപ്പ് മികച്ച രീതിയിൽ നടത്താനും അനുരാഗിനായി.

ഒരു ഫസ്റ്റ്ക്ലാസ് മത്സരം കളിച്ചിട്ടുള്ള അനുരാഗിന്റെ ബൗളിംഗ് പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാറ്റ്ിംഗിൽ പരാജയപ്പെട്ട അനുരാഗ് ജമ്മുകാഷ്മീരിനെതിരായ മത്സരത്തിൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി.

പാർലമെന്റിലും അനുരാഗ് ഠാക്കുർ കായികരംഗത്തെ മോശം പ്രവണതകൾക്കെതിരേ ശബ്ദമുയർത്തി. ഒത്തുകളിയിൽ പിടിക്കപ്പെട്ടാൽ പിടിക്കപ്പെടുന്നയാൾക്ക് കുറഞ്ഞത് 10 വർഷമെങ്കിലും വിലക്ക് ഏർപ്പെടുത്തണമെന്ന് സ്വകാര്യ ബിൽ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടി. തുടർച്ചയായി മൂന്നു തവണ എംപിയായ അനുരാഗിന് ലോക സാമ്പത്തിക ഫോറം ഏർപ്പെടുത്തിയ മികച്ച യുവ എംപിക്കുള്ള അവാർഡും യംഗ് ഗ്ലോബൽ ലീഡർ അവാർഡും 2011ൽ ലഭിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് ലോക്്സഭയിലെ മികച്ച 10 എംപിമാരിൽ ഒരാളായി അനുരാഗ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻ ഹിമാചൽ മന്ത്രി ഗുലാബ് സിംഗ് ഠാക്കുറിന്റെ മകൾ ഷെഫാലിയാണ് അനുരാഗിന്റെ ഭാര്യ. രണ്ട് കുട്ടികളുമുണ്ട്.

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23മിൗൃമഴബമേസീീൃ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

<ആ> വെല്ലുവിളികൾ

ക്രിക്കറ്റ് ഭരണം ഉടച്ചുവാർക്കാനായി ലോധ കമ്മിറ്റി ശിപാർശയടങ്ങി. റിപ്പോർട്ട് നടപ്പിലാക്കാൻ സുപ്രീംകോടതി നിർദേശിച്ച പശ്ചാത്തലത്തിൽ അനുരാഗിന്റെ യാത്ര സുഗമമാകില്ലെന്നാണു വിലയിരുത്തൽ. അനുരാഗ് അടക്കമുള്ള രാഷ്്ട്രീയക്കാരെ ബിസിസിഐ ഭരണത്തിൽനിന്ന് മാറ്റിനിർത്തണമെന്നാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഇക്കാര്യത്തിൽ ബിസിസിഐ എന്തു തീരുമാനമെടുക്കുമെന്നുള്ളത് പ്രധാനമാണ്. ലോധ റിപ്പോർട്ടിനെതിരേ ഇപ്പോൾത്തന്നെ ബിസിസിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ടപ്പദവി ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. കേന്ദ്രമന്ത്രി സഭയിൽ അംഗമാകാൻ തയാറെടുക്കുന്ന അനുരാഗിന് ശിപാർശകൾ നടപ്പിലായാൽ തിരിച്ചടിയാകും. സമിതി ശിപാർശകൾക്കെതിരേ അനുകൂല നിലപാടാണ് കോടതിക്കുള്ളത്. എന്തായാലും അനുരാഗിന്റെ കാലഘട്ടം എങ്ങനെയെന്നു കണ്ടുതന്നെ അറിയണം.

<ആ>അനുരാഗ് സ്പീക്കിംഗ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ അനുരാഗ് നടത്തിയ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. സോളാർ പാനൽ ഉപയോഗിച്ചുള്ള ജലം സംരക്ഷണ പദ്ധതിക്കായി ഒരു വർഷത്തേക്കു 100 കോടി നീക്കി വയ്ക്കുമെന്നതാണ് അതിൽ പ്രധാനപ്പെട്ടത്. അന്താരാഷ്ര്‌ട മത്സരങ്ങൾ കാണാനെത്തുന്ന പെൺകുട്ടികൾക്ക് പത്ത് ശതമാനം ടിക്കറ്റുകൾ സൗജന്യമായി നൽകും. ശാരീരികവൈകല്യമുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ തയാറാക്കും. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ കാണികളുടെ സൗകര്യങ്ങൾക്കായി ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടും. കൂടാതെ ഭൂഗർഭജലം ഊറ്റാതെ ജലലഭ്യത ഉറപ്പുവരുത്താൻ ശ്രമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.