കോൽക്കത്തയും ബാംഗളൂരും പ്ലേ ഓഫിൽ
കോൽക്കത്തയും ബാംഗളൂരും പ്ലേ ഓഫിൽ
Sunday, May 22, 2016 12:11 PM IST
യൂസഫ് പഠാന്റെ മികവിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സും വിരാട് കോഹ്്ലിയുടെ മികവിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സും ഐപിഎൽ പ്ലേ ഓഫ് യോഗ്യത നേടി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കോൽക്കത്ത, സൺ റൈസേഴ്സ് ഹൈദരാബാദിനെയും ബാംഗളൂർ, ഡൽഹിയെയും പരാജയപ്പെടുത്തി. ഡൽഹിയും മുംബൈയും പുറത്തായി. ഗുജറാത്ത് ലയൺസും ഹൈദരാബാദും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

<ആ>വീണ്ടും കോഹ്ലി

മികച്ച ഫോമിൽ തുടരുന്ന വിരാട് കോഹ്്ലിയുടെ മികവിലാണ് ബാംഗളൂർ പ്ലേ ഓഫ് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂർ 18.1 ഓവറിൽനാലു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. 45 പന്തിൽ 54 റൺസാണ് കോഹ്്ലി നേടിയത്. കെ.എൽ. രാഹുൽ 38 റൺസും നേടി. നേരത്തെ 60 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെ മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ നേടിയത്. ബാംഗളൂരിനു വേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റ് നേടി.

<ആ>കപ്പിത്താനായി പഠാൻ

കോൽക്കത്ത: യൂസഫ് പഠാൻ വെടിക്കെട്ടിൽ കോൽക്കത്ത ഐപിഎൽ പ്ലേ ഓഫിൽ. അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 22 റൺസിനാണ് കോൽക്കത്ത മറികടന്നത്. 34 പന്തിൽ പുറത്താകാതെ 52 റൺസ് അടിച്ചുകൂട്ടിയ പഠാനാണ് കളിയിലെ താരം. സ്കോർ: കോൽക്കത്ത 20 ഓവറിൽ ആറിന് 171, ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 149.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ23സീഹസമവേമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പ്ലേ ഓഫിന് ജയം തന്നെ വേണമായിരുന്ന കോൽക്കത്തയ്ക്ക് പക്ഷേ ആശിച്ച തുടക്കമല്ല കിട്ടിയത്. റോബിൻ ഉത്തപ്പ (25), കോളിൻ മുൺറോ (10), ഗൗതം ഗംഭീർ (16) എന്നിവർ പവലിയനിൽ തിരിച്ചെത്തുമ്പോൾ സ്കോർബോർഡിൽ 57 റൺസ് മാത്രം. രക്ഷകന്റെ റോൾ പഠാൻ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് പഠാൻ വഞ്ചി തുഴഞ്ഞതോടെ സ്കോർ അതിവേഗം ഉയർന്നു. പാണ്ഡെ സിംഗിളുകളെടുത്ത് സ്ട്രൈക്ക് കൈമാറിയപ്പോൾ പത്താനായിരുന്നു സ്കോറിംഗിന്റെ ചുമതല. 30 പന്തിൽ 48 റൺസെടുത്ത പാണ്ഡെ പുറത്തായതോടെ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ഭേദപ്പെട്ട സ്കോറിലേക്ക് കോൽക്കത്തയെത്തി.


മറുപടി ബാറ്റിംഗിൽ കിടിലൻ തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. ഡേവിഡ് വാർണർ (18) തുടക്കത്തിലേ പുറത്തായെങ്കിലും ശിഖർ ധവാൻ അടിച്ചുമുന്നേറിയതോടെ ഹൈദരാബാദ് ജയംമണത്തു. എന്നാൽ 12–ാം ഓവറിൽ ധവാൻ (51) വീണതോടെ കോൽക്കത്തയുടെ ഭാഗ്യം തെളിഞ്ഞു. മധ്യനിര തകർന്നടിഞ്ഞതോടെ ഹൈദരാബാദ് തോൽവിയേറ്റുവാങ്ങി. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സുനിൽ നരെയ്നാണ് കളി ആതിഥേയർക്ക് അനുകൂലമാക്കിയത്.


<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

<ആ>പോയിന്റ് നില
ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

ഹൈദരാബാദ് 14–9–5–0–18
ഗുജറാത്ത് ലയൺസ് 14–8–6–0–16
ബാംഗളൂർ 14–8–6–0–16
കോൽക്കത്ത 14–8–6–0–16
മുംബൈ 14–7–7–0–14
ഡൽഹി 14–7–7–0–14
പൂന 14–5–9–0–10
പഞ്ചാബ് 14–4–10–0–8



<ആ>ടോപ് 5 ബാറ്റ്സ്മാൻ
(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി14–919–113
വാർണർ 14–568–92
ഡിവില്യേഴ്സ്14–603–129*
രോഹിത് ശർമ 14–489–85*
രഹാനെ14–480–74


<ആ>ടോപ് 5 ബൗളർ
താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

ചാഹൽ11–19–4/25
ഭുവനേശ്വർ14–18–4/29
മക്ക്ലനേഗൻ 14–17–4/21
മുസ്താഫിസുർ14–16–3/16
വാട്സൺ14–16–3/24
ആന്ദ്രെ റസൽ12–15–4/20
മുസ്താഫിസുർ12–14–3/16
വാട്സൺ12–14–3/24
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.