കരുൺ നായരും ശാർദുൽ ഠാക്കൂറും ഇന്ത്യൻ ടീമിൽ
കരുൺ നായരും ശാർദുൽ ഠാക്കൂറും ഇന്ത്യൻ ടീമിൽ
Monday, May 23, 2016 4:33 AM IST
മുംബൈ: കർണാടകയുടെ മലയാളി താരം കരുൺ നായരും മുംബൈ പേസർ ശാർദുൽ ഠാക്കൂറും ഇന്ത്യൻ ടീമിൽ ഇടം നേടി. സിംബാബ്വെയ്ക്കെതിരായ ഏകദിന–ട്വന്റി–20 പരമ്പരയ്ക്കുള്ള ടീമിലാണ് കരുണിന് സ്‌ഥാനം ലഭിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ശാർദുൽ ഠാക്കൂറിന് അവസരം ലഭിച്ചത്. ഏകദിന ടീമിനെ എം.എസ്.ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയും തന്നെ നയിക്കും. <യൃ><യൃ>കഴിഞ്ഞ രണ്ടു രഞ്ജി സീസണിലെ തകർപ്പൻ പ്രകടനമാണ് ശാർദുലിന് ടെസ്റ്റ് ടീമിലേക്ക് വഴിതെളിച്ചത്. 2014–15 സീസണിൽ 10 മത്സരങ്ങളിൽ നിന്നും 48 വിക്കറ്റുകളാണ് മുംബൈ ബൗളർ പിഴുതത്. 2015–16 സീസണിൽ 41 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശാർദുൽ 133 വിക്കറ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.<യൃ><യൃ>സിംബാബ്വെയ്ക്കെതിരായ ഏകദിന ടീമിൽ ക്യാപ്റ്റൻ ധോണി മാത്രമാണ് സീനിയർ താരമായിട്ടുള്ളത്. യുവതാരങ്ങളിൽ ശ്രദ്ധേയരായ യുശ്വേന്ദ്ര ചഹാൽ, മന്ദീപ് സിംഗ്, ജയന്ദ് യാദവ്, ബരീന്ദർ സ്രാൻ, ഫയിസ് ഫസൽ എന്നിവരും ഏകദിന ടീമിൽ സ്‌ഥാനം പിടിച്ചു.<യൃ><യൃ>ഏകദിന ടീം: എം.എസ്.ധോണി (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ഫയിസ് ഫസൽ, മനീഷ് പാണ്ഡെ, അമ്പാട്ടി റായിഡു, കരുൺ നായർ, അക്ഷർ പട്ടേൽ, റിഷി ധവാൻ, ജസ്പ്രീത് ബുംമ്റ, ബരീന്ദർ സ്രാൻ, മന്ദീപ് സിംഗ്, കേദാർ ജാദവ്, ജയദേവ് ഉനാദ്ഗഡ്, യുശ്വേന്ദ്ര ചഹാൽ, ജയന്ദ് യാദവ്.<യൃ><യൃ>ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, മുരളി വിജയ്, ചേതേശ്വർ പൂജാര, കെ.എൽ.രാഹുൽ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ശാർദുൽ ഠാക്കൂർ, സ്റ്റുവർട്ട് ബിന്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.