ലയൺസ്–റോയൽ ചലഞ്ചേഴ്സ് പോരാട്ടം ഇന്ന്
ലയൺസ്–റോയൽ ചലഞ്ചേഴ്സ് പോരാട്ടം ഇന്ന്
Monday, May 23, 2016 12:21 PM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ലയൺസിന്റെ എതിരാളികൾ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ. ലയൺസ് ഒന്നാം സ്‌ഥാനക്കാരും റോയൽ ചലഞ്ചേഴ്സ് രണ്ടാം സ്‌ഥാനക്കാരുമായാണ് ക്വാളിഫയർ പോരാട്ടങ്ങൾക്കു യോഗ്യത നേടിയത്. നാളെ നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ മൂന്നും നാലും സ്‌ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ക്വാളിഫയർ മത്സരത്തിലെ വിജയികൾ നേരിട്ട് ഫൈനലിനു യോഗ്യത നേടും. എന്നാൽ തോൽക്കുന്നവർക്ക് ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററിൽ ജയിക്കുന്നവരുമായി അവർക്കു മത്സരിക്കാം. അതിലെ വിജയികൾക്കു ഫൈനലിലെത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.