വൻ പരാജയമായി ധോണിയുടെ ടീം
വൻ പരാജയമായി ധോണിയുടെ ടീം
Monday, May 23, 2016 12:21 PM IST
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രാഥമിക റൗണ്ട് അവസാനിക്കുമ്പോൾ ഏറ്റവും വലിയ പരാജയമായി മാറിയ ടീം ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുന്നത് മഹേന്ദ്രസിംഗ് ധോണിയുടെ ടീം പൂന സൂപ്പർ ജയന്റ്സ് എന്നാണ്. 14 കളികളിൽനിന്ന് അഞ്ചു ജയമുള്ള ടീമിന് കേവലം 10 പോയിന്റാണു ലഭിച്ചത്. ഒമ്പതു മത്സരങ്ങളിലും പരാജയപ്പെട്ടു. ഏഴാം സ്‌ഥാനം കൊണ്ടു തൃപ്തിപ്പെട്ട ടീം അവസാന മത്സരത്തിൽ മഹേന്ദ്രസിംഗ് ധോണിയുടെ അവിശ്വസനീയ പ്രകടനംകൊണ്ടാണ് വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകസ്‌ഥാനത്തുനിന്ന് പൂനയുടെ നായകനായപ്പോൾ ധോണിക്ക് വേണ്ടത്ര ശോഭിക്കാനായില്ല. കൂടാതെ കൂനിന്മേൽ കുരു എന്നു പറഞ്ഞപോലെ അവരുടെ മികച്ച താരങ്ങളായ ഫാഫ് ഡുപ്ലസി, സ്റ്റീവൻ സ്മിത്ത്, കെവിൻ പീറ്റേഴ്സൺ, മിച്ചൽ മാർഷ് തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ പിന്മാറിയതും തിരിച്ചടിയായി. ബൗളിംഗ് നിരയിൽ ആർ. അശ്വിൻ സമ്പൂർണപരാജയമായി.

ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംബയുടെ മികച്ച ബൗളിംഗാണ് പൂനയെ ശ്രദ്ധേയമാക്കിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടനം സാംബയുടേതാണ്. സൺ റൈസേഴ്സിനെതിരേ 19 റൺസ് വഴങ്ങി ആറു വിക്കറ്റാണ് സാംബ സ്വന്തമാക്കിയത്. വരുന്ന വർഷങ്ങളിൽ ടീം കൂടുതൽ മികവു പുലർത്തുമെന്നു കരുതാം.

<ആ>സ്‌ഥിരതയില്ലാത്ത മുംബൈ

പതിന്നാല് മത്സരങ്ങൾ, ഏഴിൽ വീതം ജയ–പരാജയങ്ങൾ. ഫിനിഷ് ചെയ്തത് അഞ്ചാമതായി. ഏഴു വർഷത്തിനിടെ ആദ്യമായി പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ പുറത്ത്. സ്‌ഥിരതയില്ലായ്മയും പരിക്കുമായിരുന്നു ഇത്തവണ മുംബൈക്കു തിരിച്ചടിയായത്.

സ്റ്റാർ ബൗളർ ലസിത് മലിംഗയും ഓപ്പണർ ലെൻഡൽ സിമ്മൺസും ഇല്ലാതെയാണ് സീസൺ തുടങ്ങിയത്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്ത പാർഥിവ് പട്ടേൽ തികഞ്ഞ പരാജയമായി. വെടിക്കെട്ട് ഓൾറൗണ്ടറായ കോറി ആൻഡേഴ്സണ് ഒറു മത്സരത്തിൽപ്പോലും ഇടം ലഭിച്ചില്ല.


പലപ്പോഴും മൂന്നാം നമ്പറിൽ ബാറ്റിംഗിനിറക്കിയ ഹർദിക് പാണ്ഡ്യക്കാകട്ടെ ഒരിക്കൽപ്പോലും തിളങ്ങാനായില്ല. 3.2 കോടി മുടക്കി ടീമിലെത്തിച്ച നിഗൂഢബൗളർ നാഥു സിംഗിനും ഒരു മത്സരത്തിൽപ്പോലും അവസരം നൽകാത്തത് എന്തേ എന്ന ചോദ്യം ബാക്കി.

വൻകിട താരങ്ങളാരും മുടക്കുമുതലിനൊത്ത പ്രകടനം കാഴ്ചവച്ചില്ല. 300 റൺസിനു മേൽ റൺസ്സ്വന്തമാക്കിയത് രോഹ്തി ശർമയും (489) അമ്പാട്ടി റായുഡുവും(334) മാത്രമാണ്.

3.8 കോടി വിലകൊടുത്തു വാങ്ങിയ ജോസ് ബട്ലർ സമ്പൂർണ പരാജയമായി. 41 ആണ് ബട്ലറുടെ മികച്ച സ്കോർ. കെയ്്റോൺ പൊളാർഡും അവിശ്വസനീയ പ്രകടനങ്ങളൊന്നും നടത്തിയില്ല. പൂന സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിയോടെ തുടങ്ങിയ മുംബൈ ഗുജറാത്ത് ലയൺസിനെതിരേ ആറു വിക്കറ്റ് തോൽവിയോടെയാണ് സീസൺ അവസാനിപ്പിക്കുന്നത്.

ഡൽഹിയെ 80 റൺസിനു പരാജയപ്പെടുത്തിയതാണ് സീസണിലെ മികച്ച വിജയം. സൺറൈസേഴ്സിനെതിരേ വൻ പരാജയം നേരിട്ടതാവട്ടെ നാമക്കേടുമായി. ബോളിംഗിൽ മിച്ചൽ മക്്ക്ലനേഗന്റെ പ്രകടനം മാത്രമാണ് എടുത്തു പറയാനുള്ളത്. 19 വിക്കറ്റുകൾ അദ്ദേഹം കീശയിലാക്കി. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് മുംബൈയുടെ ഏറ്റവും വലിയ പരാജയം. ലോകകപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത അദ്ദേഹം ഒമ്പതു മത്സരങ്ങളിൽനിന്ന് 44 റൺസാണ് നേടിയത്. കിട്ടിയതാകട്ടെ മൂന്നു വിക്കറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.