രാജ്യാന്തര സൗഹൃദം: പെറുവിന് ഏകപക്ഷീയ ജയം
രാജ്യാന്തര സൗഹൃദം: പെറുവിന് ഏകപക്ഷീയ ജയം
Monday, May 23, 2016 11:51 PM IST
ലിമ: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ലാറ്റിനമേരിക്കയിൽനിന്നുള്ള പെറുവിന് ഏകപക്ഷീയ ജയം. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ട്രിനിഡാഡ് ആൻഡ് ടുബാഗോയെയാണ് പെറു കീഴടക്കിയത്. ആതിഥേയർക്കായി ക്രിസ്റ്റ്യൻ കുഏവ (36–ാം മിനിറ്റ്), ബെറ്റോ ഡ സിൽവ (39–ാം മിനിറ്റ്), എഡിസൺ ഫ്ളോറെസ് (50–ാം മിനിറ്റ്) ക്രിസ്റ്റ്യൻ ബെനവെന്റ് ( പെനാൽറ്റി, 90+3–ാം മിനിറ്റ്) എന്നിവരാണ് ഗോൾവല ചലിപ്പിച്ചത്. <യൃ><യൃ> നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ പനാമ വെനസ്വേലയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ ഏഴിനാണ് മത്സരം. വരും ദിവസങ്ങളിൽ അമേരിക്ക, ഇക്വഡോർ, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ബെൽജിയം, ജർമനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ ടീമുകൾ സൗഹൃദ പോരിനിറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.