തൃശൂർ ഫൈനലിൽ
തൃശൂർ ഫൈനലിൽ
Tuesday, May 24, 2016 12:41 PM IST
തിരുവല്ല: നാല്പത്തിമൂന്നാമത് സംസ്‌ഥാന സബ്ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ, പെൺ വിഭാഗങ്ങളിൽ തൃശൂർ ഫൈനലിൽ. ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ, പത്തനംതിട്ടയെ 34–28 എന്ന സ്കോറിനു പരാജയപ്പെടുത്തി. 16 പോയിന്റ് നേടി അലീന ആന്റണി ടോപ് സ്കോററായി. പത്തനംതിട്ടയെ 23–16നു തകർത്താണ് ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ഫൈനലിൽ കടന്നത്. തിരുവനന്തപുരം– എറണാകുളം മത്സരത്തിലെ വിജയികളെയാകും തൃശൂർ ഇന്നു നടക്കുന്ന ഫൈനലിൽ നേരിടുക. പെൺ വിഭാഗത്തിൽ കോട്ടയം– തിരുവനന്തപുരം മത്സരവിജയികളെ തൃശൂർ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.