ഫൈനലിൽ കളിക്കും: റൊണാൾഡോ
ഫൈനലിൽ കളിക്കും: റൊണാൾഡോ
Wednesday, May 25, 2016 12:45 PM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ കളിക്കുമെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്‌തമാക്കി. പരിശീലനത്തിനിടെ റയലിന്റെ റിസർവ് ഗോൾകീപ്പർ കികോ കസിയസുമായി കൂട്ടിയിടിച്ചാണ് സൂപ്പർ താരത്തിന്റെ ഇടതുകാലിനു പരിക്കേറ്റത്. ഇതൊരു ചെറിയ പരിക്കു മാത്രമാണ്. കുറച്ചു ദിവസത്തിനുള്ളിൽ താൻ ആരോഗ്യവാനാകുമെന്ന് റൊണാൾഡോ പറഞ്ഞു. തുട ഞരമ്പിനേറ്റ പരിക്കിനെത്തുർന്ന് റൊണാൾഡോ ഏപ്രിലിൽ മൂന്നു മത്സരങ്ങളിൽ പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ സെമി ഫൈനലും റൊണാൾഡോയ്ക്കു നഷ്ടമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.